തിരൂരങ്ങാടി: എസ്.എസ്.എൽ.സി ഫലം പുറത്തുവന്നതോടെ വിജയത്തിലും ഒരുമിച്ചതിെൻറ സന്തോഷത്തിലാണ് ഇരട്ട സഹോദരങ്ങളായ ജാസിൽ റഹ്മാനും ജംഷാദ് റഹ്മാനും. ജന്മത്തിൽ മാത്രമല്ല, എസ്.എസ്.എൽ.സി ഫലത്തിലും കൗതുകമുണർത്തുന്ന സാമ്യതയാണ് ഇരുവരും തമ്മിൽ. ഒമ്പത് എ പ്ലസും ഒരു എയുമാണ് ഇരുവർക്കും ലഭിച്ചത്.
രണ്ടുപേർക്കും എ ലഭിച്ചത് മലയാളത്തിലാണ്. ചെങ്ങാനി പണ്ടാറപ്പെട്ടി മുജീബ് റഹ്മാൻ-താഹിറ ദമ്പതികളുടെ മക്കളാണ്. എ.ആർ. നഗർ മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥികളായ ഇവരുടെ രൂപസാദൃശ്യം അധ്യാപകർക്കും കൂട്ടുകാർക്കുമെല്ലാം പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ടെങ്കിലും എസ്.എസ്.എൽ.സി ഫലത്തിലും അത് തുടർന്ന അമ്പരപ്പിലാണ് എല്ലാവരും. ജൗഹറുദ്ദീൻ, ജവാദ്, ജിനാൻ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.