തിരൂരങ്ങാടി: കടലുണ്ടി പുഴയോരം പെരുമ്പുഴ പൗരാവലിയുടെ നേതൃത്വത്തിൽ വൃത്തിയാക്കി ചെടികൾ നട്ടു. പ്രദേശത്തെ സാമൂഹിക സാംസ്കാരിക കായിക കൂട്ടായ്മകൾ ഒരുമിച്ചാണ് പുഴയുടെ സൗന്ദര്യവത്കരണത്തിനായി മുന്നിട്ടിറങ്ങിയത്. പുഴയോരത്ത് നട്ടുവളർത്താനുള്ള ചെടികൾ പ്രദേശത്തെ വീടുകളിൽ നിന്നാണ് കൊണ്ടുവന്നത്.
രാവിലെ എട്ടിന് തുടങ്ങിയ വൃത്തിയാക്കൽ വൈകീട്ട് നാലിന് സമാപിച്ചു. 100 മീറ്റർ ഭാഗത്തെ കാടുകൾ വെട്ടിത്തെളിച്ച് ചെടികൾ നടുകയായിരുന്നു.
മുതിർന്നവരും യുവാക്കളും കുട്ടികളുമടകം 200ഓളം ആളുകൾ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ബാച്ചുകളായി തിരിച്ചാണ് ശുചീകരണവും സൗന്ദര്യവത്കരണവും നടത്തിയത്. പൗരസമിതി അംഗങ്ങളായ എൻ. മമ്മുദു, പി.കെ. ശാഫി, കെ. ജലീൽ മാസ്റ്റർ, പാലക്കൽ മജീദ്, റഫീഖ് ചോലയിൽ, വി.എം. ഷിഹാബ്, കൊണ്ടാണത്ത് ഇബ്രാഹീം, എൻ. ശറഫു, കെ.പി. അൻവർ, പി.ഐ. മമ്മു, എൻ. മൂസ, കരുമ്പൻ സൈതലവി, മുഹമ്മദ് മാസ്റ്റർ, പി. രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. എഫ്.സി പെരുമ്പുഴ, റിവർവ്യൂ പെരുമ്പുഴ, തെങ്ങാലയം പെരുമ്പുഴ, ബാവാസ് വെന്നിയൂർ, മെമ്മറിസ് തുടങ്ങിയ യുവജന ക്ലബുകൾ സജീവ സാന്നിധ്യമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.