തിരൂരങ്ങാടി: വോട്ടര്‍മാരുടെ ആവശ്യങ്ങളും നിർദേശങ്ങളും മനസ്സിലാക്കാന്‍ 'എംപ്റ്റി പേപ്പര്‍ ചലഞ്ചു'മായി തിരൂരങ്ങാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.പി.എ. മജീദ്. കഴിഞ്ഞ കാലങ്ങളില്‍ ജനപ്രതിനിധികള്‍ നടപ്പാക്കിയ വികസനങ്ങള്‍ വിശദീകരിക്കുന്നതിനോടൊപ്പം ഇനി മണ്ഡലത്തില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാരില്‍ നിന്ന് നേരിട്ട് ശേഖരിക്കാൻ വേണ്ടിയാണ് ചലഞ്ചുമായി എത്തിയത്.
തെൻറ മനസ്സിലെ കാഴ്ച്ചപ്പാടിനൊപ്പം ജനങ്ങളില്‍ നിന്നു ലഭിക്കുന്ന നിർദേശങ്ങളനുസരിച്ച് വികസന രേഖ തയാറാക്കുമെന്നും അതിനാണ് ചലഞ്ചെന്നും മജീദ് പറഞ്ഞു. 161 ബൂത്ത് തലങ്ങളിലും നടക്കുന്ന സ്ക്വാഡ് മുഖേന മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും പരിപാടിയുടെ സന്ദേശമെത്തിക്കും.
ചലഞ്ചിെൻറ ഉദ്ഘാടനം മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി നന്നമ്പ്ര പഞ്ചായത്തിലെ കെ.കെ. റസാഖ് ഹാജിയുടെ വസതിയിലെത്തി ഫോം കൈമാറി ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിമരക്കാര്‍, യു.എ. റസാഖ്, സലീം പൂഴിക്കല്‍, അലി കല്ലത്താണി, ഊര്‍പ്പായി മുസ്തഫ, നടുത്തൊടി മുസ്തഫ, അലി കല്ലത്താണി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.