തിരൂരങ്ങാടി: ജീവനക്കാരുടെ കുറവും സ്ഥലപരിമിതിയും മൂലം വീർപ്പുമുട്ടുകയാണ് തിരൂരങ്ങാടി വില്ലജ് ഓഫിസ്. വിവിധ സേവനങ്ങൾക്കെത്തുന്നവർക്ക് ജീവനക്കാരുടെ കുറവിനാൽ കടുത്ത പ്രയാസം നേരിടുകയാണ്. ഭൂമി അളക്കലടക്കമുള്ള സേവനങ്ങൾക്ക് കാലതാമസം വരുന്നത് പതിവായിരിക്കുകയാണ്. ഓഫിസ് സൗകര്യപൂർണമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുക, തിരൂരങ്ങാടി വില്ലജ് ഓഫിസ് വിഭജിച്ച് തൃക്കുളം ആസ്ഥാനമായി പുതിയ ഓഫിസ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.
എന്നാൽ, തുടർനടപടി കീറാമുട്ടിയായി കിടക്കുകയാണ്. റോഡിന് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന നിലവിലെ വില്ലേജ് ഓഫിസ് കെട്ടിടം കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലാണ്. തിരൂരങ്ങാടി വില്ലജ് ഓഫിസ് സൗകര്യപൂർണമായ മറ്റൊരു കെട്ടിടത്തിലേക്ക് അടിയന്തരമായി മാറ്റണമെന്നും ജീവനക്കാരുടെ കുറവുകൾ പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് എൻ.എഫ്.പി.ആർ റവന്യൂ മന്ത്രിക്കും വിവിധ വകുപ്പുകൾക്കും പരാതി നൽകി. റഹീം പൂക്കത്ത്, മനാഫ് താനൂർ, രാമാനുജൻ, നിയാസ് അഞ്ചപ്പുര എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.