തിരൂരങ്ങാടി (മലപ്പുറം): ട്രിപ്ൾ ലോക്ഡൗണിൽ നിരത്തൊഴിഞ്ഞത് ഉപയോഗപ്പെടുത്തി വെഞ്ചാലിയിലെ നെൽ കർഷകർ. വെഞ്ചാലി വയലിൽ നെൽകൃഷിയിറക്കിയ കർഷകർക്കാണ് ഗതാഗത നിയന്ത്രണം ആശ്വാസമായത്. വയലിൽനിന്ന് യഥാസമയത്തിനു മുമ്പ് കൊയ്തെടുത്ത നെല്ല് ഉണക്കിയെടുക്കുന്നത് ഇപ്പോൾ വെഞ്ചാലി റോഡിൽ വെച്ചാണ്.
അപ്രതീക്ഷിതമായി പെയ്ത മഴമൂലം കടലുണ്ടിപ്പുഴയിൽനിന്ന് വെള്ളം കയറിയതിനാൽ വിളവെടുപ്പ് നേരത്തേയാക്കേണ്ടി വന്നതാണ് കർഷകർക്ക് തിരിച്ചടിയായത്. കൊയ്തെടുക്കാൻ ആഴ്ചകൾ ബാക്കി നിൽക്കെയാണ് നേരേത്ത കൊയ്തെടുക്കേണ്ട അവസ്ഥ വന്നത്. ഇത് വായ്പ എടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ കർഷകരെ തളർത്തി.
തുടർന്നാണ് ലോക്ഡൗൺ പശ്ചാത്തലത്തിൽ നെല്ലുമായി റോഡിലെത്തിയത്. 25 ഏക്കറോളം നിലത്തിലെ നെല്ലാണ് വെഞ്ചാലി റോഡിനിരുവശത്തും നിരത്തി ഉണക്കി എടുക്കുന്നത്. ഉണക്കിയെടുത്ത നെല്ല് പാക്ക് ചെയ്ത് കയറ്റി അയക്കാനും ഇവിടെനിന്ന് സാധിക്കും.
അതേസമയം, വെഞ്ചാലിവയലിൽ കൊയ്തെടുക്കാത്ത ഏക്കർ കണക്കിന് നെൽകൃഷി മുഴുവനും ഇപ്പോഴും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. എല്ലാ വർഷവും വരൾച്ച കാരണം ഏക്കറുണക്കിന് നെല്ലാണ് നശിക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.