തിരൂരങ്ങാടി (മലപ്പുറം): മലബാർ സമര നൂറാം വാർഷികം പ്രമാണിച്ച് തിരൂരങ്ങാടി നഗരസഭക്ക് മുന്നിൽ സ്മാരക കവാടമൊരുക്കാനൊരുങ്ങി അധികൃതർ. ഇതിനായി 15 ലക്ഷം രൂപ വകയിരുത്തി.
ഒരുപാട് സ്വാത്രന്ത്ര്യ സമര പോരാട്ടങ്ങൾക്ക് തിരൂരങ്ങാടി സാക്ഷ്യം വഹിച്ചിട്ടും ഒരു ചരിത്ര സ്മാരകംപോലും ഇത് വരെ നിർമിക്കാൻ സാധിച്ചിരുന്നില്ല. മലബാർ കലാപത്തിൽ വീരമൃത്യു വരിച്ചവരുടെയും നാട് കടത്തപ്പെട്ടവരുടെയും പൂർണമല്ലാത്ത വിവരം പഴയ ചന്തപ്പടിയിലെ നഗരസഭ കവാടത്തിൽ സ്ഥാപിച്ചതല്ലാതെ മറ്റൊരുചരിത്ര സ്മാരകവും തിരൂരങ്ങാടിയിൽ ഇല്ല.
നൂറാം വാർഷിക വേളയിൽ പുതിയ നഗരസഭ കാര്യാലയത്തിന് മുന്നിലാണ് കവാടം ഉയരുന്നത്. കൂടാതെ ഹജൂർ കച്ചേരി ജില്ല സാംസ്കാരിക മ്യൂസിയമാക്കി മാറ്റാൻ നാല് കോടിയിൽ പണി നടന്നുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.