തിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് ശനിയാഴ്ച രാത്രി നടന്ന സനദ് ദാന ദിക്റ് ദുആ സമ്മേളനം വിശ്വാസികള്‍ക്ക് ആത്മനിര്‍വൃതിയേകി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം എം.പി. മുസ്തഫ ഫൈസി ഉദ്ഘാടനം ചെയ്തു.
ദാറുല്‍ഹുദാ വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു. ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലക്ക് കീഴില്‍ മമ്പുറം മഖാമിനോട് ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ 13 വിദ്യാര്‍ഥികള്‍ക്കുള്ള ഹാഫിള് ബിരുദം കെ. ആലിക്കുട്ടി മുസ്ലിയാര് വിതരണം ചെയ്തു. പി.ജി വിദ്യാർഥി സംഘടന ഡി.എസ്.യു പുറത്തിറക്കിയ ‘സാക്ഷി’ സപ്ലിമെന്റ് ചെമ്മുക്കൻ ഖാലിദ് ഹാജിക്കും അസാസ് പുറത്തിറക്കിയ വിശേഷം സപ്ലിമെന്റ് കെ.എം. ഖാലിദ് ഹാജിക്കും നൽകി ആലിക്കുട്ടി മുസ്ലിയാർ പ്രകാശനം ചെയ്തു.
മമ്പുറം തങ്ങൾ അനുസ്മരണ പ്രഭാഷണം ദാറുൽഹുദാ രജിസ്ട്രാർ ഡോ. റഫീഖ് ഹുദവി കരിമ്പനക്കൽ നിർവഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം സി.കെ. സൈതാലിക്കുട്ടി ഫൈസി കോറാട് പ്രാര്‍ഥനക്ക് നേതൃത്വം നല്കി. നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം ഞായറാഴ്ച രാവിലെ എട്ടിന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ഒന്നരക്ക് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖത്മ് ദുആ മജ്ലിസോടെ ആണ്ടുനേര്‍ച്ച കൊടിയിറങ്ങും.
തിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചയുടെ സമാപനത്തോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ മമ്പുറം മഖാമിലേക്കും തിരിച്ചും മമ്പുറം പാലം വഴി വാഹനങ്ങളെ കടത്തിവിടില്ല. മഖാമിലേക്ക് വരുന്നവര്‍ നടപ്പാലം വഴിയും പുതിയപാലം വഴിയും കാല്‍നടയായി മാത്രം വരേണ്ടതും തിരിച്ചും പോകണം. വാഹനങ്ങള്‍ ദേശീയപാതയിൽനിന്ന് വി.കെ പടി വഴി ലിങ്ക് റോഡിലൂടെ വന്ന് തിരിച്ചു പോകണമെന്നുംന്നും പൊലീസ് അറിയിച്ചു.
സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ള് കോളജില്‍നിന്ന് ഖുര്‍ആന്‍ മനഃപാഠമാക്കിയ 13 വിദ്യാർഥികള്‍ ഹാഫിള് ബിരുദം സ്വീകരിച്ചു. സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് ബിരുദദാനം നടത്തി. ദാറുല്‍ഹുദാ വി.സിയ ഡോ. ബഹഉദീന് മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.