തിരൂരങ്ങാടി: നഗരപ്രദേശങ്ങളിലെ ദാരിദ്ര്യ ലഘൂകരണത്തിന് കേന്ദ്ര നഗരകാര്യ മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി നഗരസഭയില്‍ നഗരശ്രീ ഉത്സവത്തിന് തുടക്കമായി. കുടുംബശ്രീ മിഷൻ സഹകരണത്തോടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. ഒക്ടോബര്‍ 20 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന നഗരശ്രീ ഉത്സവിെൻറ ഉദ്ഘാടനം നഗരസഭ ചെയര്മാന് കെ.പി. മുഹമ്മദ്കുട്ടി 50ഓളം സ്ത്രീകളുടെ ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്ത് നിര്‍വഹിച്ചു. റാലിയില്‍ വനിത കൗണ്‍സിലര്‍മാര്‍, സി.ഡി.എസ് അംഗങ്ങള്‍, വനിത ജീവനക്കാര്‍, അയല്‍ക്കൂട്ടം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കലാപരിപാടികള്‍ നഗരസഭ ഓഡിറ്റോറിയത്തില്‍ അരങ്ങേറി. വൈസ് ചെയര്പേഴ്സൻ സി.പി. സുഹ്റാബി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയര്മാന്മാരായ ഇഖ്ബാല്‍ കല്ലുങ്ങൽ, സി.പി. ഇസ്മായില്‍, ഇ.പി. ബാവ, എം. സുജിനി, കുടുംബശ്രീ വൈസ് ചെയര്പേഴ്സൻ ഹഫ്സത്, വിബിത എന്നിവര്‍ സംസാരിച്ചു.
കുടുംബശ്രീയുടെ മൂന്ന് ദിവസം നീളുന്ന ഭക്ഷ്യവിപണന മേള നഗരസഭയുടെ മുന്‍വശത്ത് തുടങ്ങിയിട്ടുണ്ട്. നഗരശ്രീ ഉത്സവത്തിെൻറ ഭാഗമായി 1000 കുടുംബങ്ങള്‍ക്ക് വിവിധ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. ഹരിതകര്‍മസേനയുടെ ഒരുമാസം നീളുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും കുടുംബശ്രീ പ്രവര്‍ത്തകരുടെ ചെറുനാടകവും സമാപന ദിവസം അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.