തിരൂരങ്ങാടി: കോവിഡ് രോഗികൾക്കും വീട്ടുകാർക്കും താങ്ങും തണലുമാണ് തെന്നല പഞ്ചായത്ത് പത്താം വാർഡിലെ പാറയിൽ നാസറും അദ്ദേഹത്തിെൻറ ഓട്ടോയും. കോവിഡ് ഒന്നാം തരംഗം മുതൽ തുടങ്ങിയതാണ് ഈ സേവനം. ഏതു പാതിരാത്രിയും കോവിഡ് ബാധിച്ച രോഗിയെ ആശുപത്രിയിലെത്തിക്കാൻ മുന്നിലുണ്ടാകും. രോഗികളുടെ ബന്ധുക്കൾ പണം നൽകാറുണ്ടെങ്കിലും സ്നേഹത്തോടെ അത് നിരസിക്കും. പലപ്പോഴും സ്വന്തം കീശയിൽനിന്ന് കാശെടുത്ത് കോവിഡ് രോഗികൾക്ക് മരുന്ന് വാങ്ങി നൽകേണ്ട അവസ്ഥയും ഇദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്.
മുസ്ലിം ലീഗ് പ്രവർത്തകനായ നാസർ പത്താം വാർഡ് ആർ.ആർ.ടി മെംബറും കൂടിയാണ്. നിരവധി തവണയാണ് കോവിഡ് രോഗം മൂർച്ഛിച്ചവരെ പാതിരാത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുള്ളത്. ആംബുലൻസുകൾ ലഭിക്കാതെവരുമ്പോൾ ഏക ആശ്രയം ഇപ്പോൾ നാട്ടുകാർക്ക് നാസർ മാത്രമാണ്. പഞ്ചായത്ത് മുഖേനയും സന്നദ്ധ സംഘടന മുഖേനയും ലഭിച്ച പി.പി.ഇ കിറ്റ് ധരിച്ചാണ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്ന്. ഭാര്യ: നസീറ. മക്കൾ: മുഹമ്മദ് സിനാൻ, ഫാത്തിമ സഹ്സ, ഫാത്തിമ ഷെറിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.