തിരൂരങ്ങാടി: കോവിഡിനെ തുടർന്ന് വാഹനനികുതി ഒഴിവാക്കാനായി കോൺട്രാക്ട് കാരേജ്, സ്റ്റേജ് കാരേജ് വിഭാഗത്തിൽപ്പെട്ട വാഹനങ്ങൾ ജീ േഫാം നൽകി നിർത്തിയിട്ടതോടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വാഹനങ്ങൾ കിട്ടാതെ നട്ടംതിരിയുകയാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ.
തിരൂരങ്ങാടി താലൂക്ക് പരിധിയിൽ വലിയ ബസ് 68, മീഡിയം ബസ് 78, ട്രാവലർ വാഹനം 46, ജീപ്പ് 50, സെക്ടർ ഓഫിസർ മാർക്കുള്ള 91 ടാക്സി വാഹനം എന്നിവയാണ് ലഭിക്കേണ്ടത്.
എന്നാൽ ഇത്തവണ കൂടുതൽ വാഹനങ്ങളും കോവിഡിനെ തുടർന്ന് ഓട്ടം നിലച്ചതോടെ വാഹനനികുതി ഒഴിവാക്കാൻ നിർത്തിയിട്ടിരിക്കുകയാണ്. മുമ്പ് തെരഞ്ഞെടുപ്പുകൾക്ക് സ്കൂൾ വാഹനങ്ങളും ഉപയോഗിച്ചിരുന്നു. എന്നാൽ ഇത്തവണ വിദ്യാലയങ്ങൾ അടഞ്ഞുകിടന്നതോടെ എല്ലാ സ്കൂൾ വാഹനങ്ങളും ജി േഫാം നൽകി നിർത്തിയിട്ടിരിക്കുകയാണ്. കോവിഡിനെ തുടർന്ന് യാത്രക്കാർ കുറഞ്ഞത് മൂലവും പാരൽ സർവിസുകൾ നിർത്തലാക്കിയതിനെത്തുടർന്നും നിരവധി ടാക്സി വാഹനങ്ങൾ പ്രൈവറ്റ് ആക്കിയതും തിരിച്ചടിയായിട്ടുണ്ട്.
എൻജിൻ കപ്പാസിറ്റി കുറവുള്ള ചെറിയ വാഹനങ്ങൾ കൂടുതൽ കയറ്റവും ഇറക്കമുള്ള പ്രദേശങ്ങളിൽ ഉപയോഗിക്കാൻ സാധിക്കാത്തതും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വാഹന കുറവിന് കാരണമായി. വാഹനങ്ങൾക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വേണ്ടിമാത്രം സർക്കാർ ഇളവ് അനുവദിച്ചാൽ സർവിസ് നടത്താൻ തയ്യാറാണെന്നാണ് മിക്ക വാഹന ഉടമകളും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.