തിരൂരങ്ങാടി: അകക്കണ്ണിൽ പഠിച്ചത് ഒന്നും പാഴായില്ല. പ്ലസ് ടു പരീക്ഷയിൽ മിന്നും വിജയം നേടി നെച്ചിയിൽ നൗഷിഫ്. കാഴ്ചയില്ലാതെയാണ് ജനനം. പക്ഷേ തോൽക്കാൻ തയാറല്ലായിരുന്നു. ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ അഞ്ച് എ പ്ലസും ഒരു ബി പ്ലസും നേടി അഭിമാനമായിരിക്കുകയാണ് ഈ മിടുക്കൻ. ഇംഗ്ലീഷ് വിഷയത്തിലാണ് ബി പ്ലസ്.
കോഴിക്കോട് കൊളത്തറ അന്ധവിദ്യാലയത്തിലായിരുന്നു പ്ലസ് ടു പഠനം. തെന്നല തറയിൽ പരേതനായ നെച്ചിയിൽ മുഹമ്മദ് അഷ്റഫ്-ഫാത്തിമാബി ദമ്പതികളുടെ മകനാണ്. ഒന്ന് മുതൽ ഏഴ് വരെ കൊളത്തറ അന്ധവിദ്യാലത്തിലായിരുന്നു. എട്ട് മുതൽ പത്ത് വരെ കെ.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ വാളക്കുളത്തായിരുന്നു. പത്തിൽ ഒമ്പത് എ പ്ലസും ഒരു എയും വാങ്ങിയിരുന്നു ഈ മിടുക്കൻ. അധ്യാപകരുടെയും കുടുംബത്തിെൻറയും പൂർണ പിന്തുണ കൊണ്ടാണ് ഈ വിജയം നേടാനായതെന്ന് നൗഷിഫ് പറയുന്നു.
2017-18ൽ സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും കവിത പാരായണത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. തുടർന്നും പഠിക്കാനാണ് നൗഷിഫിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.