തിരൂരങ്ങാടി: പന്താരങ്ങാടി മൈലിക്കൽ പൊതുശ്മശാനം ആധുനികവത്കരിക്കണമെന്നാവശ്യപ്പെട്ട് പ്രതീകാത്മക മൃതദേഹവുമായി തിരൂരങ്ങാടി നഗരസഭ കാര്യാലയത്തിന് മുന്നിൽ ഒറ്റയാൾ ഉപവാസം. പൊതുപ്രവർത്തകനും ഫ്ലവേഴ്സ് ഫാമിലി ക്ലബ് അംഗവുമായ സുനിൽ ചിപ്പിയാണ് രവിലെ പത്ത് മുതൽ വൈകീട്ട് അഞ്ചുവെര നഗരസഭ കവാടത്തിന് മുന്നിൽ നിരാഹാര സമരം നടത്തിയത്. രാവിലെ 10ന് പ്രതീകാത്മക മൃതദേഹം വഹിച്ചുകൊണ്ട് പ്രകടനമായാണ് നഗരസഭക്ക് മുന്നിലെത്തിയത്. കാലങ്ങളായി നാട്ടുകാർ ഈ ആവശ്യം ഉന്നയിക്കുന്നു എന്നാൽ, നഗരസഭ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സുനിൽ ചിപ്പി പറഞ്ഞു.
ഉപവാസം ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് ആൻഡ് ആർട്സ് ഫോറം ജില്ല കോഒാഡിനേറ്റർ അശ്റഫ് ചെമ്പൻ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ബാലകൃഷ്ണൻ കല്ലിടുസിൽ, യു.ടി. സജീഷ്, സുനിൽ മലയിൽ എം. ലിജീഷ്, തയ്യിൽ സുരേന്ദ്രൻ, കെ.വി.പി. ഉണ്ണി, അണ്ടിശ്ശേരി കൃഷ്ണൻ, ദാമോദരൻ സി.കെ. നഗർ, വി.പി. സുധീഷ്, പി.കെ. രാമൻ, സുനീഷ് കോടേരി, സി.സി. സനോജ്, എം. വിജീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.