തിരൂരങ്ങാടി (മലപ്പുറം): നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയ ന്യൂജനറേഷൻ ബൈക്കിന് 17,000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. എൻഫോഴ്സ്മെന്റ് വിഭാഗമാണ് പിഴ ഈടാക്കിയത്. കോട്ടക്കൽ രണ്ടത്താണി സ്വദേശിയുടേതാണ് വാഹനം.
രൂപമാറ്റം വരുത്തിയ ഭാഗങ്ങൾ ഉടമസ്ഥന്റെ ചെലവിൽ നീക്കിയ ശേഷമാണ് വാഹനം വിട്ടു നൽകിയത്. ദേശീയപാത പൂക്കിപറമ്പ് കോട്ടക്കൽ മേഖല കേന്ദ്രീകരിച്ച് എം.വി.ഐ സജി തോമസ് എ.എം.വി.ഐ വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബൈക്ക് പിടികൂടിയത്.
നിലവിലെ സൈലൻസർ മാറ്റി കാതടപ്പിക്കുന്ന സൈലൻസർ വെച്ചുപിടിപ്പിച്ചതിന് ഒപ്പം കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റും അപകടം വരുത്തുന്ന ഹാൻഡിലുമടക്കം മാറ്റങ്ങളാണ് വരുത്തിയത്. നമ്പർപ്ലേറ്റ് പ്രദർശിപ്പിക്കാതിരുന്ന ബൈക്കിന് ഇൻഷുറൻസ് ഉണ്ടായിരുന്നുമില്ല. തുടർന്നുള്ള ദിവസങ്ങളിലും വാഹന പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.