തിരൂരങ്ങാടി: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ സ്കൂള്‍ വാഹനങ്ങൾ സുരക്ഷ പരിശോധന നടത്തി. വിദ്യാര്‍ഥികളുടെ യാത്രാ സുരക്ഷ ഉറപ്പു വരുത്താനാണ് തിരൂരങ്ങാടി സബ് ആർ.ടി.ഒ ഓഫിസിന് കീഴിലെ സ്കൂള്‍ വാഹനങ്ങളുടെ പരിശോധന കൊളപ്പുറം ഇരുബുചോലയിൽ നടന്നത്. സ്കൂൾ വാഹനത്തിന്റെ രേഖകൾ, ടയർ, വൈപ്പർ, ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, വിൻഡോ ഷട്ടർ, ജി.പി.എസ്, യന്ത്രഭാഗങ്ങളുടെയും വേഗപൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷ സംവിധാനം, പ്രഥമ ശുശ്രൂഷ കിറ്റ് ഇൻഡിക്കേറ്റർ എന്നിവയാണ് പ്രധാനമായും നോക്കുന്നത്.
ഓരോ സ്കൂൾ വാഹനങ്ങളും ഉദ്യോഗസ്ഥർ തന്നെ ഓടിച്ചുനോക്കി ക്ഷമത ഉറപ്പുവരുത്തുകയും വാഹനത്തിനകത്തെ യാത്രാസൗകര്യങ്ങളും പരിശോധനക്ക് വിധേയമാക്കി. മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 160 വാഹനങ്ങളാണ് പരിശോധിച്ചത്. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങളിൽ ‘ചെക്ക്ഡ് ഒക്കെ സ്റ്റിക്കർ’ പതിച്ചു. സ്പീഡ് ഗവർണര്‍, ജി.പി.എസ്, ടയർ, ബ്രേക്ക് എന്നിവയിൽ തകരാര്‍ കണ്ടെത്തിയ 35 സ്കൂൾ ബസുകൾ അധികൃതർ തിരിച്ചയച്ചു. അറ്റകുറ്റപണികൾക്ക് ശേഷം വീണ്ടും പരിശോധനക്ക് ഹാജരാക്കണം.
തിരൂരങ്ങാടി ജോയന്റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈറിന്റെ നിർദേശപ്രകാരം, എം.വി.ഐമാരായ സി.കെ. സുൽഫിക്കർ, വി.എസ്. സിന്റൊ, എ.എം.വി.ഐ മാരായ കെ. സന്തോഷ് കുമാർ, കെ. അശോക് കുമാർ, ടി. മുസ്തജാബ്, മങ്ങാട്ട് ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.