തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. നേരിട്ട് അഡ്മിഷൻ നൽകുന്നതിന് പകരം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് രോഗ തീവ്രത കുറഞ്ഞവർക്ക് കിടത്തി ചികിത്സ ഒരുക്കുകയാണ് ചെയ്യുന്നത്. പനിയുമായി വരുന്നവർക്ക് കോവിഡ് പരിശോധനക്ക് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പോസിറ്റിവായ രോഗികളെ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വീടുകളിൽ ചെന്ന് ചികിത്സിക്കും. ഇതിനായി വാഹനമടക്കമുള്ള സഹായം സന്നദ്ധ സംഘടനകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. വെന്റിലേറ്റർ സൗകര്യം വേണ്ട രോഗികളെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് മാറ്റും. പ്രദേശത്തെ സ്കൂളുകളിലെ കുട്ടികൾക്കുള്ള വാക്സിനേഷൻ നടപടികൾ ഉടൻ പൂർത്തിയാക്കാനും മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി.
കെ.പി.എ മജീദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഇൻ ചാർജ് മോഹൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്, നെടുവ സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ അഷ്റഫ്, ജെ.എച്ച്.ഐ കിഷോർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.