തിരൂരങ്ങാടി: പഞ്ചായത്തിന്റെ വാഹനം ആക്രി സാധനങ്ങളുടെ കൂട്ടത്തിൽ തള്ളിയ സംഭവത്തിൽ നന്നമ്പ്ര പഞ്ചായത്തിൽ ഉടലെടുത്ത രാഷ്ട്രീയ വിവാദം രൂക്ഷം. യു.ഡി.എഫ് ഭരിക്കുന്ന ഇവിടെ ഭരണസമിതിക്കെതിരെ പഞ്ചായത്ത് സംരക്ഷണ സമിതി എന്ന പേരിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്തത് ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി.കെ. തങ്ങൾ. പഞ്ചായത്ത് മുതൽ നശിപ്പിക്കുന്നതിനെതിരെ, നിയമവിരുദ്ധ നടപടികൾക്കെതിരെ, വർഗീയപ്രീണനത്തിനെതിരെ എന്ന മുദ്രാവാക്യവുമായി പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തിയ സമരമാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. സി.പി.ഐ ഏരിയ സെക്രട്ടറി പി. മോഹനൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് സി.പി.എം അംഗം പി.പി. ശാഹുൽ ഹമീദ്, കെ. ബാലൻ, കെ. പ്രഭാകരൻ, കെ. ഗോപാലൻ എന്നിവർ സംസാരിച്ചു. നന്നമ്പ്രയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.വി. മൂസക്കുട്ടിയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.