തിരൂരങ്ങാടി: ‘മാധ്യമം’ ഹെൽത്ത് കെയറിലേക്ക് കൊടിഞ്ഞി ഐ.ഇ.സി സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്. മാരക രോഗങ്ങളാൽ വിഷമിക്കുന്ന നിർധന രോഗികൾക്ക് കൈത്താങ്ങാവാൻ വിദ്യാർഥികൾ സമാഹരിച്ച 40,000 രൂപ കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ. മുഹമ്മദ് ഹാരിസിൽനിന്ന് ‘മാധ്യമം’ മലപ്പുറം ബി.ഡി.ഒ അബ്ദുൽ റഷീദ് തുക ഏറ്റുവാങ്ങി.
കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ കെ.പി. നിസാൽ, അബ്ദുൽ വദൂദ്, സി.പി. മുഹമ്മദ് നിഹാൽ, ഷാദിൻ ഖാലിദ്, സിദാൻ ഹുസൈൻ, സി.പി. ലിസ, എ.എം. മിസ്ഹബ്, കെ. തൻസീർ, റന ഫാത്തിമ, എൻ.സി. ആയിഷ റഹീം, ജന്ന സൈനബ്, സ്കൂൾ ബെസ്റ്റ് മെന്റർ എൻ. സലാഹുദ്ദീൻ, സി.ടി. ഫർഹാൻ എന്നിവർക്ക് ‘മാധ്യമ’ത്തിന്റെ ഉപഹാരം കൈമാറി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ പി.പി. അയ്യൂബ്, മാനേജർ മുഹമ്മദ് കുട്ടി, ‘മാധ്യമം’ ഏരിയ കോഓഡിനേറ്റർ സി.വി. മുഹമ്മദ് സലീം, ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.