താ​നൂ​ർ ക​സ്റ്റ​ഡി മ​ര​ണം: ആ​ക്ഷ​ന്‍ ക​മ്മി​റ്റി നാ​ളെ

തി​രൂ​ര​ങ്ങാ​ടി: താ​നൂ​രി​ല്‍ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച മ​മ്പു​റം സ്വ​ദേ​ശി പു​തി​യ മാ​ളി​യേ​ക്ക​ല്‍ താ​മി​ര്‍ ജി​ഫ്രി​യെ ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ആ​ക്ഷ​ന്‍ ക​മ്മി​റ്റി ആ​രോ​പി​ച്ചു. എ​സ്.​പി​യു​ടെ​യും മ​റ്റ് ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ തെ​ളി​വ് ന​ശി​പ്പി​ക്കാ​നും താ​മി​റി​നെ​തി​രെ കൃ​ത്രി​മ തെ​ളി​വ് സൃ​ഷ്ടി​ക്കാ​നു​മാ​ണ് പൊ​ലീ​സ് ശ്ര​മം.

ഇ​ത്ര​യേ​റെ തെ​ളി​വു​ക​ള്‍ പൊ​ലീ​സി​ലെ ഉ​ന്ന​ത​ര്‍ക്കെ​തി​രെ വ​ന്നി​ട്ടും ഒ​രു​ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ത്ത​ത് സം​ശ​യ​ങ്ങ​ള്‍ വ​ര്‍ധി​പ്പി​ക്കു​ന്നു. താ​ഴെ​ക്കി​ട​യി​ലു​ള്ള പൊ​ലീ​സു​കാ​രെ പ്ര​തി​ക​ളാ​ക്കി ഉ​ന്ന​ത​രെ സം​ര​ക്ഷി​ക്കാ​നാ​ണ് പൊ​ലീ​സും ക്രൈം​ബ്രാ​ഞ്ചും ശ്ര​മി​ക്കു​ന്ന​ത്.

യാ​ഥാ​ർ​ഥ്യം മ​റ​ച്ചു​വെ​ച്ച് കൃ​ത്രി​മ തെ​ളി​വു​ണ്ടാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കി​ണ​ഞ്ഞു ശ്ര​മി​ക്കു​ക​യാ​ണ്. താ​മി​റി​നെ അ​ടി​ച്ചു​കൊ​ന്ന​തി​ന് 11 ദൃ​ക്സാ​ക്ഷി​ക​ളു​ണ്ട്. അ​വ​രെ​ക്കൂ​ടി ഭ​യ​പ്പെ​ടു​ത്തി മൊ​ഴി​മാ​റ്റാ​നും പൊ​ലീ​സ് ശ്ര​മി​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഗ​സ്റ്റ് 19ന് ​രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ ആ​ക്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ ഉ​പ​വാ​സ സ​മ​രം ന​ട​ത്തും. സ​മ​ര​ത്തി​ല്‍ എ​ല്ലാ​വി​ഭാ​ഗം രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ക്കാ​നും താ​മി​ര്‍ ജി​ഫ്രി​യു​ടെ കു​ടും​ബ​ത്തെ പ​ങ്കെ​ടു​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ല്‍ ബ​ഷീ​ര്‍ മ​മ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​എ. റ​സാ​ഖ്, എം.​ടി. മൂ​സ, പി.​എം. റ​ഫീ​ഖ്, യാ​സ​ര്‍ ഒ​ള്ള​ക്ക​ന്‍, സൈ​ത​ല​വി കാ​ട്ടേ​രി, വി.​ടി. അ​ബ്ദു​ല്‍ സ​ലാം, വി. ​അ​ഷ്‌​റ​ഫ്, കെ.​വി. അ​ന്‍വ​ര്‍, റി​യാ​സ് കു​തി​രേ​ട​ത്ത്, അ​ബ്ദു​റ​ഹ്മാ​ന്‍ കാ​ടേ​രി, കെ. ​റ​ഷീ​ദ്, പി.​ടി. മ​ഷ്ഹൂ​ദ്, പി.​കെ. ഹ​മീ​ദ്, അ​ഷ്‌​റ​ഫ് ത​യ്യി​ല്‍, ഹു​സൈ​ന്‍ ന​രി​ക്കോ​ട​ന്‍, വി.​വി. സു​രേ​ഷ്, സെ​മീ​ല്‍ കൈ​ത​ക​ത്ത്, കെ. ​റി​യാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Tanur Custodial Death: Action Committee Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.