മു​ഹ​മ്മ​ദ് ശ​രീ​ഫ് 

ബസിൽ പോക്കറ്റടിച്ചയാൾ പിടിയിൽ

തിരൂരങ്ങാടി: ബസിൽ യാത്രക്കാരന്റെ പോക്കറ്റടിച്ച പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി പെരുമ്പൻ മുഹമ്മദ് ശരീഫിനെ (40) തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്‌തു. തിങ്കളാഴ്ച ഉച്ചക്ക് 12നാണ് സംഭവം.

കോഴിക്കോട് -ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ യാത്രക്കാരന്റെ തിരിച്ചറിയൽ കാർഡ്, എ.ടി.എം കാർഡ്, 1300 രൂപ എന്നിവയടങ്ങുന്ന പേഴ്‌സാണ് മോഷ്ടിച്ചത്.

തലപ്പാറയിൽ ഇറങ്ങിയ യാത്രക്കാരൻ ഉടൻ മറ്റൊരു വാഹനത്തിൽ ബസിനെ പിന്തുടർന്ന് കൊളപ്പുറത്ത് ഇറങ്ങിയ ശരീഫിനെ പിടികൂടുകയായിരുന്നു.  

Tags:    
News Summary - The man who pickpocketed in bus was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.