തിരൂരങ്ങാടി: വീടിെൻറ ജനൽ അഴികൾ മുറിച്ചുമാറ്റി അകത്ത് കടന്ന മോഷ്ടാവ് ഏഴുപവൻ സ്വർണാഭരണങ്ങൾ കവർന്നു. കരുമ്പിൽ ചുള്ളിപ്പാറ റോഡിലെ ഇ.കെ. കുഞ്ഞിമുഹമ്മദിെൻറ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. വീടിെൻറ പിറക് വശത്തെ സ്റ്റോർ മുറിയുടെ ജനലിെൻറ രണ്ട് അഴികൾ മുറിച്ചുമാറ്റിയാണ് അകത്ത് കടന്നത്. കുഞ്ഞിമുഹമ്മദിെൻറ മകൾ ജുഹൈനയുടെ (24) രണ്ട് പവൻ പാദസരവും ഒന്നര പവൻ തൂക്കമുള്ള കൈ ചെയിനും ഇവരുടെ മകൻ മുഹമ്മദ് ഹാസിമിെൻറ (10 മാസം) കഴുത്തിലെയും അരയിലെയും കൈയിലെയും ചെയിനുകൾ അടക്കം ഏഴുപവൻ സ്വർണമാണ് കവർന്നത്.
നേരം പുലർന്നപ്പോഴാണ് വീട്ടുകാർ മോഷണം അറിയുന്നത്. വീടിെൻറ വാതിലുകൾ തുറന്നിട്ടില്ലാത്തതിനാൽ തകർത്ത ജനൽ അഴിയിലൂടെ തന്നെയാണ് മോഷ്ടാവ് പുറത്ത് കടന്നത് എന്നാണ് കരുതുന്നത്. സ്വർണമല്ലാതെ മറ്റു വസ്തുക്കളൊന്നും മോഷണം പോയിട്ടില്ല. പൊലീസ് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും തിരൂരങ്ങാടി എസ്.ഐ എസ്.കെ. പ്രിയൻ പറഞ്ഞു.
'പൊലീസ് രാത്രി പരിശോധന ശക്തമാക്കണം'
തിരൂരങ്ങാടി: കവര്‍ച്ചകള്‍ പെരുകുന്ന സാഹചര്യത്തില്‍ തിരൂരങ്ങാടി പൊലീസ് രാത്രികാല പരിശോധന ശക്തമാക്കണമെന്ന് തിരൂരങ്ങാടി നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ഇഖ്ബാല്‍ കല്ലുങ്ങല്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ച കരുമ്പില്‍ ഇ.കെ. കുഞ്ഞിമുഹമ്മദിെൻറ വീട്ടില്‍നിന്ന് ഏഴ് പവന് സ്വര്‍ണാഭരണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. നേരത്തെ കരുമ്പില്‍ -കക്കാട് മേഖലയില്‍ വിവിധ വീടുകളിലും ഹോട്ടലിലും കവര്‍ച്ച നടന്നിരുന്നു. മോഷണങ്ങള്‍ക്ക് തുമ്പുണ്ടാക്കാന്‍ പൊലീസ് സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.