തിരൂരങ്ങാടി (മലപ്പുറം): കോവിഡ് മഹാമാരിയിൽ രാത്രിയിലും ജോലിയിലാണ് തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കരുമ്പിൽ സലീന. ആർ.ആർ.ടി വളൻറിയർമാർക്കൊപ്പം പഴയ ഡൊമിസിലറി കെയർ സെൻറർ (ഡി.സി.സി) രാത്രി അണുമുക്തമാക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വാളക്കുളം കെ.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു തെന്നല പഞ്ചായത്തിലെ കോവിഡ് രോഗികൾക്കായി സജ്ജീകരിച്ച ഡി.സി.സി പ്രവർത്തിച്ചിരുന്നത്.
പ്രാക്ടിക്കൽ പരീക്ഷ നടക്കേണ്ടതിനാൽ സ്കൂളിൽനിന്ന് ഡി.സി.സി മാറ്റാൻ മാനേജ്മെൻറ് പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. ഇതിെൻറ ഭാഗമായി തൂമ്പത്ത് പറമ്പ് എ.എം.എൽ.പി സ്കൂളിലേക്ക് മാറ്റി സ്ഥാപിച്ചു. എൽ.പി സ്കൂൾ ആർ.ആർ.ടി വളൻറിയർമാരുടെ കൂടെ അണുമുക്തമാക്കിയപ്പോഴേക്കും സമയം വൈകീട്ട് ആറ് കഴിഞ്ഞു.
തുടർന്ന് വാളക്കുളം കെ.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിൽ രോഗികൾ താമസിച്ച ഭാഗങ്ങൾ അണുമുക്തമാക്കാൻ പ്രസിഡൻറ് രാത്രി എട്ടുമുതൽ ചേർന്നത്. രാത്രി 10.30നാണ് ജോലി തീർന്നത്. ഒരു ആർ.ആർ.ടി വളൻറിയർ വിഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടതോടെയാണ് പ്രചരിച്ചത്. അബ്ദുൽ കരീം, സാദിഖ് തയ്യിൽ, മുസമ്മിൽ, അസീബ്, ഉബൈദ്, മുഹമ്മദ് റാഫി എന്നിവരും അണുമുക്തമാക്കുന്നതിന് കൂട്ടിന് ഉണ്ടായിരുന്നു.
(video courtesy: IUML Cyber wing Thennala)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.