തിരൂരങ്ങാടി: ഓൺലൈൻ ആപ്പിൽനിന്ന് പണമെടുത്തതിന് പിന്നാലെ യുവാവിന് നിരന്തരഭീഷണി നേരിട്ടതായി പരാതി. മൂന്നിയൂർ ആലിൻചുവട് സ്വദേശി ചോനാരി ഫവാസിനാണ് (30) തന്റെ ഫോട്ടോ വെച്ചുള്ള വ്യാജചിത്രമുണ്ടാക്കിയടക്കം ഭീഷണി നേരിട്ടത്. ആഴ്ചകൾക്ക് മുമ്പാണ് ഫവാസ് അടിയന്തരാവശ്യങ്ങൾക്കായി ഓൺലൈൻ ആപ് വഴി കുറഞ്ഞ തുകയെടുത്തത്.
മൊബൈൽ ആപ്ലിക്കേഷനിൽ കയറി കമ്പനി പറയുന്ന നിർദേശങ്ങളനുസരിച്ചെന്നറിയിക്കുകയും ഫോട്ടോ അപ് ലോഡ് ചെയ്യുകയും ചെയ്തു. ഉടൻ തന്നെ തുക അക്കൗണ്ടിലെത്തി. എന്നാൽ, തുടർന്ന് ഭീഷണി നിറഞ്ഞ ഫോൺ വിളിയും ദിവസേന അഞ്ഞൂറ് രൂപ പലിശയടക്കണമെന്ന സന്ദേശവുമെത്തി. ഇതിന് വഴങ്ങാതായപ്പോൾ തനിക്കും സുഹൃത്തുക്കൾക്കും ലോൺ ആപ്പിൽനിന്ന് തന്റെ ഫോട്ടോ വെച്ചുള്ള അശ്ലീലപടമയച്ചതായും ഫവാസ് പറഞ്ഞു. കുറഞ്ഞ തുകയായതിനാൽ പെട്ടെന്ന് തന്നെ തിരിച്ചടച്ചു. എന്നാൽ, പണമടച്ച ശേഷവും കുറച്ചുദിവസം ഭീഷണി തുടർന്നെന്ന് ഫവാസ് പറഞ്ഞു. മൂന്നിയൂരിൽ വ്യാപാരിയായ ഫവാസ് ലാമല്ലർ ഇക്തിയോസിസ് (ചർമം അടരുന്ന രോഗം) ബാധിച്ചവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.