തിരൂര്‍: തിരൂര്‍ മത്സ്യമാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി മിന്നല്‍ പരിശോധന നടത്തി. മായം കലര്‍ത്തിയ മത്സ്യങ്ങള്‍ വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ 10ഓടെ പരിശോധന നടത്തിയത്.
മത്തി, അയല, ആവോലി, നത്തോലി തുടങ്ങിയ മത്സ്യങ്ങളാണ് പരിശോധിച്ചത്. പ്രാഥമിക പരിശോധനയില്‍ കെമിക്കലിെന്റ അംശം കണ്ടെത്താനായില്ല. പിടിച്ചെടുത്ത മത്സ്യം പരിശോധനക്ക് ലാബിലേക്ക് അയച്ചു. പത്തോളം സ്റ്റാളുകളിലായാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷ സര്‍ട്ടിഫിക്കറ്റില്ലാത്ത കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്കി. തിരൂര്‍ ഭക്ഷ്യസുരക്ഷ ഓഫിസര്‍ എം.എന്‍. ഷംസിയ, തിരൂര്‍ ഫിഷറീസ് ഓഫിസര്‍ വൈശാഖ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.