തിരൂരങ്ങാടി: താലൂക്ക് ആശുപത്രി കാൻറീൻ ജനുവരി 17 മുതൽ പ്രവർത്തിക്കും. തിങ്കളാഴ്ച്ച ആശുപത്രിയിൽ നടന്ന ലേലത്തിലാണ് തീരുമാനമായത്. 25,000 രൂപ അടിസ്ഥാന വിലയാക്കി നടത്തിയ ലേലത്തിൽ മൂന്ന് പേരാണ് പങ്കെടുത്തത്.
27,000 രൂപ മാസവാടകക്ക് ബാബു, അപ്പുകുട്ടൻ എന്നിവർ ചേർന്നാണ് ലേലത്തിൽ കാൻറീൻ നടത്താൻ വിളിച്ചെടുത്തത്. കാൻറീൻ പ്രവർത്തനം 17 മുതൽ ആരംഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് പറഞ്ഞു. രോഗികൾക്കുള്ള മുട്ട പുഴുങ്ങിയത് വിതരണവും ഇതോടെ പുനരാരംഭിക്കാനും സാധിക്കും.
ഡി.വൈ.എഫ്.ഐയുടെ സൗജന്യ പൊതിച്ചോറും രാവിലെ ലയൻസ് ക്ലബ് നൽകുന്ന കഞ്ഞി വിതരണവും വഴി കച്ചവടമില്ല എന്ന കാരണം നിരത്തിയാണ് പഴയ കാൻറീൻ നടത്തിപ്പുകാരൻ പ്രവർത്തനം അവസാനിപ്പിച്ചത്. തുടർന്നാണ് മുഴുവൻ ടെൻഡറും റദ്ദു ചെയ്ത് ഓപൺ ലേലം നടത്താൻ എച്ച്.എം.സി യോഗം തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.