തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പൊ​ളി​ക്കാ​ൻ നി​ശ്ച​യി​ച്ച കെ​ട്ടി​ടം

തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി ന​വീ​ക​ര​ണം ഇ​ഴ​ഞ്ഞുത​ന്നെ

തി​രൂ​ര​ങ്ങാ​ടി: ര​ണ്ടു വ​ർ​ഷം മു​മ്പ് ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി കോ​പ്ല​ക്സി​ന്റെ നി​ർ​മാ​ണം ഇ​ഴ​യു​ന്നു. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് അ​നു​വ​ദി​ച്ച കാ​ഷ്വാ​ലി​റ്റി കോ​പ്ല​ക്സി​ന്റെ നി​ർ​മാ​ണ​മാ​ണ് സ്ഥ​ല​സൗ​ക​ര്യം ഒ​രു​ക്കി​ന​ൽ​കാ​ത്ത​തി​നാ​ൽ പ്ര​വൃ​ത്തി തു​ട​ങ്ങാ​നാ​വാ​തെ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

എ​ക്സ്റേ, ഡ​യാ​ലി​സി​സ് യൂ​നി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച് ഇ​വി​ടെ​യാ​ണ് പു​തി​യ കോം​പ്ല​ക്സ് നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്റെ അ​വ​സാ​ന കാ​ല​ത്ത് മു​ഖ്യ​മ​ന്ത്രി കെ​ട്ടി​ട​ത്തി​ന്റെ ശി​ലാ​സ്ഥാ​പ​നം ഓ​ൺ​ലൈ​ൻ വ​ഴി നി​ർ​വ​ഹി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി നി​ർ​മാ​ണ​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കി​യി​ട്ടി​ല്ല. എ​ക്സ്റേ ഇ​പ്പോ​ൾ ലാ​ബ് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്കും ഡ​യാ​ലി​സി​സ് യൂ​നി​റ്റ് ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ കോം​പ്ല​ക്സി​ലേ​ക്കും മാ​റ്റാ​നാ​യി​രു​ന്നു തീ​രു​മാ​നം. ഈ ​മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ത്ത​താ​ണ് പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങാ​ൻ കാ​ര​ണ​മാ​യ​ത്.

13 കോ​ടി രൂ​പ​യോ​ള​മാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​യി കി​ഫ്ബി​യി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ, പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി കൊ​ടു​ക്കാ​ൻ വൈ​കു​ന്ന​തി​ന​നു​സ​രി​ച്ചു പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ പ്ര​വൃ​ത്തി​ക​ൾ വൈ​കു​ക​യാ​ണ്.

നി​ല​വി​ലെ ഡ​യാ​ലി​സി​സ് യൂ​നി​റ്റ് പു​തി​യ സ്ഥ​ല​ത്തേ​ക്ക് ഉ​ട​ൻ മാ​റ്റു​മെ​ന്നും ഇ​തോ​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നും തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ സി.​പി. ഇ​സ്മാ​യി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Tirurangadi taluk hospital renovation delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.