തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നോ​മ്പു​തു​റ കി​റ്റ് വി​ത​ര​ണം മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ യൂത്ത്‌ ലീഗ് നോമ്പ് തുറ 17ാം വര്‍ഷത്തിലേക്ക്

തിരൂരങ്ങാടി: രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മുനിസിപ്പല്‍ യൂത്ത്‌ലീഗ് കമ്മിറ്റി നടത്തുന്ന ഇഫ്താര്‍ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എച്ച്. അബൂബക്കര്‍ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കുമായി യൂത്ത്‌ലീഗ് നടത്തുന്ന ഇഫ്താര്‍ 17ാം വര്‍ഷത്തിലേക്കാണ് കടക്കുന്നത്. സാധാരണ താലൂക്ക് ആശുപത്രി വളപ്പിലാണ് വിതരണമെങ്കില്‍ ഇപ്രാവശ്യം ദയ ചാരിറ്റി സെന്ററിലാണ് വിതരണം.

ചടങ്ങില്‍ എ.കെ. മുസ്തഫ, എം. അബ്ദുറഹ്മാന്‍ കുട്ടി, സി.പി. ഇസ്മായീല്‍, യു.കെ. മുസ്തഫ മാസ്റ്റര്‍, റഫീഖ് പാറക്കല്‍, പി. അലി അക്ബര്‍, യു.എ. റസാഖ്, അനീസ് കൂരിയാടന്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, കെ.പി. അഹമ്മദ് ഹാജി, യു. അഹമ്മദ് കോയ, പി.കെ. ഹംസ, സി.എച്ച്. അയ്യൂബ്, കെ. മുഈനുല്‍ ഇസ്‌ലാം, ഉസ്മാന്‍ കാച്ചടി, ജാഫര്‍ കുന്നത്തേരി, ശബാബ് പന്താരങ്ങാടി, പി.കെ. സര്‍ഫാസ്, ഒള്ളക്കന്‍ സാദിഖ്, പി.കെ. ഷമീം, കക്കടവത്ത് മുഹമ്മദ് കുട്ടി, എന്‍.എം. അലി, അലി കുന്നത്തേരി, ബാപ്പുട്ടി ചെമ്മാട്, കെ.പി. ഷറഫുദ്ധീന്‍, അന്‍സാര്‍ തൂമ്പത്ത് എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Tirurangadi Taluk Hospital The Youth League opens the fasting bay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.