തിരൂരങ്ങാടി: രൂക്ഷമായ ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടി ചെമ്മാട് നഗരം. കുറച്ചു ദിവസങ്ങളായി സന്ധ്യാസമയങ്ങളിൽ കുരുക്ക് രൂക്ഷമാവുന്നത് കടുത്ത പ്രയാസം സൃഷ്ടിക്കുന്നതായി വ്യാപാരികൾ പറഞ്ഞു.
ഇരുചക്ര വാഹനങ്ങളുൾപ്പെടെ ഏറെനേരം കുരുക്കിൽപെടുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്ന ആംബുലൻസുകളടക്കം കുരുക്കിൽപെടുന്നത് നിത്യകാഴ്ചയാണ്. ഹോം ഗാർഡുകൾ ഗതാഗതം നിയന്ത്രിക്കുന്നുണ്ടെങ്കിലും സേവനം അപര്യാപ്തമാണ്.
അനധികൃത പാർക്കിങ്ങും മറ്റുമാണ് കുരുക്കിനുള്ള പ്രധാന കാരണം. കുറച്ചു ദിവസമായി തിരൂരങ്ങാടി താലൂക്ക് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം മറികടന്നതാണ് സ്വകാര്യ ബസുകൾ നിരത്തിലോടുന്നത്.
സ്റ്റോപ്പ് ഇല്ലാത്ത സ്ഥലങ്ങളിൽ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് കടുത്ത പ്രയാസം സൃഷ്ടിക്കുന്നു. കൂടാതെ പല ബസുകളും സ്റ്റാൻഡിൽ കയറാതെ സർവിസ് നടത്തുന്നത് യാത്രക്കാരെ തെലൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. ചെമ്മാട്ടെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട പൂക്കിപ്പറമ്പ്-പതിനാറുങ്ങൽ പാതയുടെ പ്രവൃത്തിക്ക് ബജറ്റിൽ ടോക്കൺ വെച്ചെങ്കിലും ഇതുവരെ പ്രവൃത്തിയുടെ പ്രാരംഭനടപടിക്രമങ്ങൾ പോലും ന
ടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.