തിരൂരങ്ങാടി: കടുത്ത വേനലിനെ തുടര്‍ന്ന് ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങള്‍ തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ. സാദിഖിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. മോര്യാകാപ്പ്, ന്യൂക്കട്ട്, ചീര്‍പ്പിങ്ങല്‍, കാളംതിരുത്തി, കൊടിഞ്ഞി പാടം, വെഞ്ചാലി, മുക്കം പ്രദേശങ്ങളിലെ തോടുകളും വയലുകളും സംഘം നോക്കി കണ്ടു. പ്രദേശത്തെ കര്‍ഷകരുമായും ജനപ്രതിനിധികളുമായും സംസാരിച്ചു.
ജലവിഭവ വകുപ്പ് എക്സി. എൻജിനീയര്‍ ബാലകൃഷ്ണന്, അസി. എൻജിനീയര്‍ യു.വി. ഷാജി, നന്നമ്പ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിസ്ലി ബിന്ദു, കൃഷി ഓഫിസര്‍ വി. സംഗീത എന്നിവരും സംഘത്തിലുണ്ടായിരുന്നു. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. റൈഹാനത്ത്, വൈസ് പ്രസിഡന്റ് എന്‍.വി. മൂസക്കുട്ടി, മെംബര്‍മാരായ ഒടിയില്‍ പീച്ചു, സി. ബാപ്പുട്ടി, എന്‍. മുസ്തഫ, കര്‍ഷകരായ മറ്റത്ത് റഷീദ്, എ.കെ. മരക്കാരുട്ടി തുടങ്ങിയവരുമായി സംസാരിച്ചാണ് സംഘം മടങ്ങിയത്. കലക്ടര്‍ നിര്‍ദേശിച്ച പ്രകാരം ബാക്കിക്കയം തടയണ 10 സെന്റിമീറ്റര്‍ തുറക്കണമെന്നും തോട്ടിലെ മണ്ണ് നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.