തിരൂർ: അമിത വേഗതയിലെത്തിയ ബസ് ഓവർടേക്ക് ചെയ്യുമ്പോൾ എതിർഭാഗത്തുനിന്ന് വന്ന ഗുഡ്സ് ഓട്ടോയിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞു. ബസ് ജീവനക്കാർ ഇറങ്ങിയോടി. തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഗുഡ്സ് ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച വൈകീട്ട് മൂന്നോടെ തിരൂർ ആലിൻ ചുവടിലാണ് അപകടം.
അമിതവേഗതയിൽ തിരൂരിൽ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസ് ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കവെ വൈലത്തൂരിൽനിന്ന് വരികയായിരുന്ന ഗുഡ്സ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
തലകീഴായി മറിഞ്ഞ ഗുഡ്സ് ഓട്ടോയിലുണ്ടായിരുന്നവരെ രക്ഷിക്കാൻ പോലും ശ്രമിക്കാതെ ബസ് ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് തിരൂർ പൊലീസെത്തി റോഡിലെ ഓട്ടോ മാറ്റി ഏറെനേരം പണിപ്പെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.