തിരൂരങ്ങാടി: ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരത്തിൽ വിജയികൾക്ക് സമ്മാനിച്ച കൂറ്റൻ ലോകകപ്പ് മാതൃക സ്കൂൾ കാമ്പസ്സിൽ സ്ഥാപിച്ചു. ആറടി ഉയരമുള്ള 'ലോകകപ്പ്' സ്കൂളിലെ ചിത്രകലാ അധ്യാപകൻ സുബൈർ മാസ്റ്ററാണ് രൂപകൽപന ചെയ്തത്. ഷൂട്ടൗട്ട് മത്സരം തിരൂരങ്ങാടി എം.വി.ഐ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലോകകപ്പ് മാതൃക അനാഛാദനം പ്രിൻസിപ്പൽ ഒ. ഷൗക്കത്തലി, ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് എന്നിവർ സംയുക്തമായി നിർവഹിച്ചു.
ചടങ്ങിൽ ടി.സി. അബ്ദുനാസർ, ടി. മമ്മദ്, കെ.കെ. ഉസ്മാൻ, എം. സുഹൈൽ, പി. സഹീദ, പി.വി. ഹുസൈൻ, എസ്. കിളർ, വി. ഹുസൈൻകോയ, ടി. മുഹമ്മദ് സാലിം, കെ.വി. സാബിറ എന്നിവർ സംബന്ധിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി. ഇസ്മായിൽ, എം.സി. ഇല്യാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.