കോട്ടക്കൽ: വീടും സ്ഥലവും വിൽക്കുന്നതുമായി ബന്ധപ്പെട്ട് വയോധികനും മരുമകനുമെതിരെ ക്വട്ടേഷന്‍ സംഘത്തിന്റെ വധശ്രമമെന്ന് പരാതി. ടിപ്പർ ലോറിയിൽ എത്തിച്ച കൂറ്റൻ കല്ലുകൾ തള്ളുന്നത് തടയാൻ ചെന്ന, എടരിക്കോട് അരീക്കലിൽ ഹോസ്റ്റൽ നടത്തുന്ന കോടശ്ശേരി സൈനുദ്ദീനും, ഇളയമകളുടെ ഭർത്താവും പറപ്പൂർ ആട്ടീരി സ്വദേശിയുമായ അബ്ദുൽ റഫീഖിനും പരിക്കേറ്റു. ഹോസ്റ്റൽ കെട്ടിടത്തിനും കേടുപാട് സംഭവിച്ചു. ഗുരുതര പരിക്കേറ്റ റഷീദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇയാൾ നൽകിയ പരാതിയിൽ കോട്ടക്കൽ പൊലീസ് അന്വേഷണമാരംഭിച്ചു. നാശനഷ്ടങ്ങൾ കാണിച്ച് സൈനുദ്ദീനും പരാതി നൽകി.
സൈനുദ്ദീന്റെ വീട്ടിലേക്കുള്ള വഴിയിൽ സഹോദരപുത്രനും അവകാശമുണ്ട്. ഇവരുടെ പേരിലുള്ള ഭൂമിയും വീടും വിൽക്കുന്നത് സംബന്ധിച്ച തർക്കമാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. വിൽപന നടത്തിയെന്ന് അവകാശപ്പെട്ട സംഘം അക്രമം സൃഷ്ടിക്കുകയാണെന്നാണ് പരാതി. വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങൾ വഴി പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.