മു​ബ​ഷി​ർ

സ്കൂ​ളി​ൽ​നി​ന്ന് ബാ​റ്റ​റി മോ​ഷ്ടി​ച്ച കേ​സ്: ര​ണ്ടാം പ്ര​തി പി​ടി​യി​ൽ

തി​രൂ​ർ: പ​റ​വ​ണ്ണ ജി.​എം.​യു.​പി സ്കൂ​ളി​ലെ ബാ​റ്റ​റി ഹൗ​സി​ൽ​നി​ന്ന് ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടാ​മ​ത്തെ പ്ര​തി​യെ തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​റ​വ​ണ്ണ തി​ത്തി​മാ​ന്റെ പു​ര​ക്ക​ൽ മു​ബ​ഷി​റി​നെ​യാ​ണ് (20) പി​ടി​കൂ​ടി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ബാ​റ്റ​റി ഹൗ​സി​ന്റെ പൂ​ട്ടു​പൊ​ട്ടി​ച്ച് 45,000 രൂ​പ വി​ല വ​രു​ന്ന മൂ​ന്ന് ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ച്ച​ത്.

ഹെ​ഡ്മാ​സ്റ്റ​റു​ടെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പൊ​ലീ​സ് പ​റ​വ​ണ്ണ സ്വ​ദേ​ശി ഹി​ദാ​യ​ത്തു​ല്ല​യെ മോ​ഷ​ണം ന​ട​ന്ന അ​ന്നു​ത​ന്നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തി​രൂ​ർ സി.​ഐ എം.​ജെ. ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ പ്ര​ദീ​പ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ സു​മേ​ഷ്, ഉ​ണ്ണി​ക്കു​ട്ട​ൻ, ധ​നീ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.   

Tags:    
News Summary - Battery theft case from school: 2nd accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.