തി​രൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന ‘പി​ഞ്ചു കൈ​ക​ളി​ല്‍ പ​ച്ച​ക്ക​റി’ അം​ഗ​ൻ​വാ​ടി പോ​ഷ​ക​ത്തോ​ട്ടം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രി

ഡോ. ​ആ​ര്‍. ബി​ന്ദു നി​ര്‍വ​ഹി​ക്കു​ന്നു

'പിഞ്ചു കൈകളില്‍ പച്ചക്കറി': അംഗൻവാടി പോഷകത്തോട്ടം പദ്ധതിക്ക് തുടക്കം

തി​രൂ​ർ: തി​രൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന 'പി​ഞ്ചു കൈ​ക​ളി​ല്‍ പ​ച്ച​ക്ക​റി' അം​ഗ​ൻ​വാ​ടി പോ​ഷ​ക​ത്തോ​ട്ടം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു നി​ര്‍വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ കു​റു​ക്കോ​ളി മൊ​യ്തീ​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ര്‍ഷി​ക ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ്ലോ​ക്കി​ന് കീ​ഴി​ലു​ള്ള 100 അം​ഗ​ൻ​വാ​ടി​ക​ള്‍ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ച്ച​ക്ക​റി തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തി​ല്‍ മി​ക​ച്ച പ്ര​വ​ര്‍ത്ത​നം കാ​ഴ്ച​വെ​ക്കു​ന്ന മൂ​ന്ന് അം​ഗ​ൻ​വാ​ടി​ക​ളെ സ്മാ​ര്‍ട്ട് അം​ഗ​ൻ​വാ​ടി​ക​ളാ​ക്കി മാ​റ്റു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.

തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ.​ഡി.​എ എ​സ്. ബീ​ന റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. തി​രൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. യു. ​സൈ​നു​ദ്ധീ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​പി. കു​ഞ്ഞു​ട്ടി, സി.​ഒ. ശ്രീ​നി​വാ​സ​ന്‍, പി. ​പു​ഷ്പ, കെ. ​സു​ഹ​റാ​ബി, വി. ​ശാ​ലി​നി, എ​ന്‍. നൗ​ഷാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ പ്രീ​ത പു​ളി​ക്ക​ല്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ താ​പ്പി ന​സീ​ബ അ​സീ​സ്, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ. ​സ​ഫ്‌​സ​ല്‍, ഫൈ​സ​ല്‍ എ​ട​ശ്ശേ​രി, തി​രൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ പി. ​കു​മാ​ര​ന്‍, വി. ​ത​ങ്ക​മ​ണി, ടി. ​ഇ​സ്മാ​യി​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​പി. മു​ഹ​മ്മ​ദ് കോ​യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​സി. സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Commencement of Anganwadi Nutrition Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.