'പിഞ്ചു കൈകളില്‍ പച്ചക്കറി': അംഗൻവാടി പോഷകത്തോട്ടം പദ്ധതിക്ക് തുടക്കം
text_fieldsതിരൂർ: തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'പിഞ്ചു കൈകളില്‍ പച്ചക്കറി' അംഗൻവാടി പോഷകത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കുറുക്കോളി മൊയ്തീന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാര്‍ഷിക ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയുടെ ഭാഗമായി ബ്ലോക്കിന് കീഴിലുള്ള 100 അംഗൻവാടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നത്. ഇതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന മൂന്ന് അംഗൻവാടികളെ സ്മാര്‍ട്ട് അംഗൻവാടികളാക്കി മാറ്റുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് എ.ഡി.എ എസ്. ബീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി. കുഞ്ഞുട്ടി, സി.ഒ. ശ്രീനിവാസന്, പി. പുഷ്പ, കെ. സുഹറാബി, വി. ശാലിനി, എന്‍. നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ താപ്പി നസീബ അസീസ്, ജില്ല പഞ്ചായത്തംഗങ്ങളായ ഇ. സഫ്സല്, ഫൈസല്‍ എടശ്ശേരി, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പി. കുമാരന്, വി. തങ്കമണി, ടി. ഇസ്മായില്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.പി. മുഹമ്മദ് കോയ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.സി. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.