തിരൂർ: കേരളത്തിലേക്ക് വൻതോതിൽ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തലവൻ പിടിയിൽ. കോടഞ്ചേരി തെയ്യപ്പാറ കോരൻ ചോലമ്മൽ വീട്ടിൽ മുഹമ്മദ് റിഹാഫാണ് (26) അറസ്റ്റിലായത്. തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവും തിരൂർ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ബംഗളൂരു കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് ഇടപാട് നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. വളാഞ്ചേരിയിൽ കഴിഞ്ഞ േമയിൽ 163 ഗ്രാം എം.ഡി.എം.എയുമായി വെട്ടിച്ചിറ, വളാഞ്ചേരി സ്വദേശികളായ മൂന്നുപേർ പിടിയിലായിരുന്നു. ഇവർക്ക് എം.ഡി.എം.എ നൽകിയ സംഘത്തലവനാണ് പിടിയിലായ മുഹമ്മദ് റിഹാഫ്. പലതവണ ഇയാളെ അന്വേഷിച്ച് പൊലീസ് ചെന്നെങ്കിലും പിടികൂടാനായിരുന്നില്ല.
ബംഗളൂരു, ഹിമാചൽപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കഴിഞ്ഞദിവസം എം.ഡി.എം.എ ഇടപാടിനായി കോഴിക്കോട്ട് വരുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെത്തി പിടികൂടുകയായിരുന്നു.
പ്രതികൾക്ക് സാമ്പത്തികസഹായം നൽകിയവരെക്കുറിച്ചും ലഹരിവസ്തു ലഭിച്ച ഉറവിടത്തെക്കുറിച്ചും അന്വേഷണം നടത്തിവരുകയാണെന്ന് തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജു പറഞ്ഞു. കോളജ് കുട്ടികൾക്കും അന്തർ സംസ്ഥാന തൊഴിലാളികൾക്കുമാണ് പ്രധാനമായും ഇവർ വിൽപന നടത്താറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.