തിരൂർ: വെട്ടം സർക്കാര്‍ മൃഗാശുപത്രിയിലെ വനിത വെറ്ററിനറി ഡോക്ടറെ ആശുപത്രിയിൽ അപമാനിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെട്ടം ചീർപ്പ് സ്വദേശിയാണ് യുവാവ്. ചൊവ്വാഴ്ച രാവിലെ ആശുപത്രിയിൽ വന്ന ഇയാളുടെ വളർത്തുനായെ ഡോക്ടർ പരിശോധിക്കുകയും ചികിത്സ നിർദേശിക്കുകയും ചെയ്തു. ഇതിൽ സംതൃപ്തനാവാതെ താൻ പറയുംവിധം ചികിത്സിക്കാൻ ഡോക്ടറോട് ആവശ്യപ്പെടുകയായിരുന്നു.
ഇതിന് വിസമ്മതിച്ച ഡോക്ടറെ യുവാവ് അസഭ്യം പറയുകയും ആളുകളുടെ മുന്നിൽവെച്ച് അപമാനിക്കുകയുമായിരുന്നു. മുമ്പും യുവാവിൽനിന്ന് സമാന അനുഭവം ഉണ്ടായ ഡോക്ടർ തിരൂർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
മൃഗാശുപത്രികളിൽ ഡോക്ടർമാർക്കെതിരെ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ യുവാവിനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ല പ്രസിഡൻറ് ഡോ. പി.യു. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.