ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ എ​ക്സ്പ്ര​സി​ന് പ​ച്ച​ക്കൊ​ടി

തി​രൂ​ർ: മ​ല​ബാ​റി​ലെ ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് കു​റ​ക്കാ​ൻ ഒ​രു മാ​സ​ത്തേ​ക്ക് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ ട്രെ​യി​ൻ സ​ർ​വി​സ് അ​നു​വ​ദി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ. ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ (06031), ക​ണ്ണൂ​ർ-​ഷൊ​ർ​ണൂ​ർ (06032) അ​ൺ​റി​സ​ർ​വ്ഡ് സ്പെ​ഷ​ൽ ട്രെ​യി​നാ​ണ് പു​തു​താ​യി അ​നു​വ​ദി​ച്ച​ത്. ജൂ​ലൈ ര​ണ്ടി​ന് ഷൊ​ർ​ണൂ​രി​ൽ​നി​ന്നാ​ണ് ആ​ദ്യ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്.

ര​ണ്ട് എ​സ്.​എ​ൽ.​ആ​ർ കോ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടെ 12 കോ​ച്ചു​ക​ളാ​ണു​ണ്ടാ​വു​ക. ആ​ഴ്ച​യി​ൽ നാ​ലു ദി​വ​സ​മാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക.

ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് 3.40ന് ​ഷൊ​ർ​ണൂ​രി​ൽ സ​ർ​വി​സ് ആ​രം​ഭി​ച്ച് 7.40ന് ​ക​ണ്ണൂ​രി​ലെ​ത്തും.

3.54 -പ​ട്ടാ​മ്പി, 4.13 -കു​റ്റി​പ്പു​റം, 4.31 -തി​രൂ​ർ, 4.41 -താ​നൂ​ർ, 4.49 -പ​ര​പ്പ​ന​ങ്ങാ​ടി, 5.15 -ഫ​റോ​ക്ക്, 5.30 -കോ​ഴി​ക്കോ​ട്, 06-01 -കൊ​യി​ലാ​ണ്ടി, 06.20 -വ​ട​ക​ര, 6.33 മാ​ഹി, 6.48 -ത​ല​ശ്ശേ​രി എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ​യ​ക്ര​മം.

ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 8.10ന് ​ക​ണ്ണൂ​രി​ൽ​നി​ന്ന് യാ​ത്ര തു​ട​ങ്ങി ഉ​ച്ച​ക്ക് 12.30ന് ​ഷൊ​ർ​ണൂ​രി​ലെ​ത്തും. 8.25 -ത​ല​ശ്ശേ​രി, 8.36 -മാ​ഹി, 8.47 -വ​ട​ക​ര, 09.09 -കൊ​യി​ലാ​ണ്ടി, 09.45 -കോ​ഴി​ക്കോ​ട്, 10.05 -ഫ​റോ​ക്ക്, 10.17 -പ​ര​പ്പ​ന​ങ്ങാ​ടി, 10.26 -താ​നൂ​ർ, 10.34 -തി​രൂ​ർ, 10.49 -കു​റ്റി​പ്പു​റം, 11.10 -പ​ട്ടാ​മ്പി എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ​യ​ക്ര​മം. 

Tags:    
News Summary - Shornur-Kannur Express gets green light

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.