തിരൂർ: ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച തിരൂർ ജില്ല ആശുപത്രി കാന്റീന് നഗരസഭ ആരോഗ്യ വിഭാഗം അടച്ചുപൂട്ടി. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് നടപടി. ആശുപത്രി കാന്റീനിൽ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ നൽകുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച രാവിലെ 11ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
വൃത്തിഹീനമായ സ്ഥലത്താണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് കണ്ടെത്തി. പഴകിയ മത്സ്യങ്ങള്‍, അച്ചാര്‍, മറ്റു പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ എന്നിവ കാന്റീനില്‍നിന്ന് പിടിച്ചെടുത്തു. ലൈസന്‍സില്ലാതെയാണ് കാന്റീന് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജീവരാജ് പറഞ്ഞു.
ജില്ല ആശുപത്രിയിൽ പഴകിയ ഭക്ഷണങ്ങള്‍ നൽകുന്നതും കാന്റീൻ പരിസരത്ത് മാലിന്യം കുമിഞ്ഞ് കൂടിയതുമുള്പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ വേണ്ടത്ര പരിശോധന നടത്തുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജീവരാജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റഷീദുദ്ദീന്‍, ശ്യാംകുമാര്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.