തിരൂർ: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ മോണിങ് സ്റ്റാർ തിരൂർ അനുശോചിച്ചു. തിരൂർ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ ചേർന്ന അനുശോചന യോഗം മുഖ്യരക്ഷാധികാരി അഡ്വ. ഷമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തിലെ മാനവികതയുടെയും മതേതരത്വത്തിന്‍റെയും സൗമ്യതയുടെയും മുഖമായിരുന്നു സീതാറാം യെച്ചൂരി എന്ന് അദ്ദേഹം പറഞ്ഞു.
ചെയർമാൻ ഷബീബ് അസോസിയേറ്റ് അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീൻ ഐ.സി.ബി, വി.കെ.സി. അബ്ദുറഹ്മാൻ, ആസിഫ്, സുനിൽകുമാർ, ഫർഷാദ് കളരിക്കൽ, റഷീദ് റെയിൻബോ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.