റബിൻ ഷാ മുസവ്വിർ

മൈസൂരുവിൽ ഫ്ലാറ്റിൽനിന്നുവീണ് തിരൂർ സ്വദേശി മരിച്ചു

ബംഗളൂരു: മൈസൂരുവിൽ ഫ്ലാറ്റിൽനിന്നുവീണ് മലപ്പുറം തിരൂർ സ്വദേശിയായ യുവാവ് മരിച്ചു. തിരൂർ മംഗലം വളപ്പിൽ മേപ്പറമ്പത്ത് മുജീബ് റഹ്മാൻ-സുലൈഖ ദമ്പതികളുടെ മകൻ റബിൻ ഷാ മുസവ്വിർ (25) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30ഓടെയാണ് അപകടം. ശാന്തിനഗറിലെ സുഹൃത്തിന്റെ ഫ്ലാറ്റിലെ ടെറസിൽ സംസാരിച്ചുനിൽക്കവേ അബദ്ധത്തിൽ തെന്നി താഴേക്ക് വീഴുകയായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റും സി.എം.എ പരിശീലകനുമായ മുസവ്വിർ ബംഗളൂരുവിൽ പരിശീലനം നൽകാനായാണ് സുഹൃത്തായ അഫ് ലഹിനൊപ്പം ശനിയാഴ്ച നാട്ടിൽനിന്ന് ബൈക്കിൽ പുറപ്പെട്ടത്.

നേരം വൈകിയതോടെ മൈസൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ തങ്ങാൻ തീരുമാനിച്ചു. സുഹൃത്തുക്കൾക്കൊപ്പം മൂന്നാം നിലയിലെ ടെറസിൽ സംസാരിച്ച ശേഷം റൂമിലേക്ക് മടങ്ങാൻ എഴുന്നേൽക്കുന്നതിനിടെ കാൽതെന്നി ടെറസിൽനിന്ന് വീഴുകയായിരുന്നു. വീഴ്ചക്കിടെ രണ്ടാം നിലയിലെ വാട്ടർടാങ്കിൽ തലയിടിച്ചത് ഗുരുതര പരിക്കിനിടയാക്കി. പുലർച്ച രണ്ടോടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പിതാവ് വി.എം. മുജീബ് റഹ്മാൻ പടിഞ്ഞാറെക്കര ജി.യു.പി സ്കൂൾ പ്രഥമാധ്യാപകനാണ്. മാതാവ് സുലൈഖ മംഗലം അക്ഷയകേന്ദ്രം ജീവനക്കാരിയാണ്. സഹോദരങ്ങള്‍: റെജിന്‍ഷ റഹ്മാന്‍, റെന മറിയം (ഇരുവരും ബി.ടെക് വിദ്യാർഥികൾ).

മൃതദേഹം എ.ഐ.കെ.എം.സി.സി മൈസൂരു ഭാരവാഹികളായ സാഹിര്‍, അന്‍വര്‍, അബ്ദുല്ലത്തീഫ്, മൊയ്തീന്‍, ആന്ധ്ര കെ.എം.സി.സി സെക്രട്ടറി നാസര്‍സമദ് എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി.   

Tags:    
News Summary - Tirur Native Dies in Mysuru Flat Fall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.