തിരൂർ: വെട്ടത്ത് എല്‍.ഡി.എഫിലുള്ള ഭിന്നത മറനീക്കി പുറത്ത്. സി.പി.ഐ സ്ഥാനാര്‍ഥികള്‍ക്ക് പകരം വിമതസ്ഥാനാര്‍ഥികളെ സി.പി.എം പിന്തുണക്കുന്നതായി സി.പി.ഐ നേതാക്കള്‍ ആരോപിച്ചു.
പഞ്ചായത്തിൽ സി.പി.ഐക്ക് 16, 17, 18, 20 വാര്‍ഡുകളുള്‍പ്പെടെ നാല് സീറ്റുകളും സി.പി.എമ്മിന് 16 സീറ്റുകളിലുമാണ് മത്സരിക്കാന്‍ ധാരണയായിരുന്നത്.
എന്നാൽ, കഴിഞ്ഞദിവസം പരിയാപുരത്ത് നടന്ന എല്‍.ഡി.എഫ് കണ്വെന്ഷന് സി.പി.ഐ നേതൃത്വത്തെ അറിയിക്കാതെയും വാര്‍ഡ് 18ല്‍ മത്സരിക്കുന്ന സി.പി.ഐ സ്ഥാനാര്‍ഥിക്ക് പകരം വിമത സ്ഥാനാര്‍ഥിയെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തെന്ന് സി.പി.ഐ നേതാക്കള്‍ ആരോപിച്ചു. ബ്ലോക്ക് ഡിവിഷനില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മുന്‍ എം.എല്‍.എയുടെ മകനെ പരാജയപ്പെടുത്താനുള്ള ശ്രമവും സി.പി.എം പ്രാദേശികനേതൃത്വം നടത്തുന്നെന്നും സി.പി.ഐ ലോക്കല്‍ സെക്രട്ടറി സി. സിദ്ദീഖ്, പി.പി. അര്‍ഷാദ്, സി.പി. സുലൈമാന്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.