തിരൂർ: വംശീയ പരാമർശം നടത്തിയ താനൂർ എം.എൽ.എ വി. അബ്ദുറഹിമാനെതിരെ തിരൂർ എം.എൽ.എ സി. മമ്മൂട്ടി നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് പരാതി നൽകി.ഗോത്ര-ആദിവാസി വിഭാഗങ്ങളെ അധിക്ഷേപിച്ച് നടത്തിയ പരാമർശം നടത്തിയ എം.എൽ.എക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.
ഭരണഘടനയോട് കൂറ് പുലർത്തുമെന്നും എല്ലാ ജനവിഭാഗങ്ങളോടും സത്യസന്ധമായും പ്രതിബദ്ധതയോടെയും പ്രവർത്തിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ് വി. അബ്ദുറഹിമാൻ എം.എൽ.എ. പ്രത്യേക പരിരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തേണ്ട ഗോത്ര-ആദിവാസി വിഭാഗങ്ങളെ അധിക്ഷേപിച്ച് നടത്തിയ പരാമർശം മാധ്യമങ്ങളിലൂടെ ഏറെ പ്രചരിപ്പിക്കപ്പെട്ടു. സത്യപ്രതിജ്ഞലംഘനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് സ്പീക്കർക്ക് നൽകിയ പരാതിയിൽ സി. മമ്മൂട്ടി എം.എൽ.എ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.