എടയൂർ: ഒരു വീട്ടിൽ നിന്നു എസ്.എഫ്.ഐ പ്രവർത്തകരായ അനുജനും ജ്യേഷ്ഠെൻറ ഭാര്യയും അങ്കത്തിനിറങ്ങുന്നു. മണ്ണത്തുപറമ്പ് കമ്പിളിപ്പറമ്പിൽ അബ്ദുറഹ്മാെൻറയും ബിയുമ്മയുടെയും മകനായ കെ.എ. സക്കീർ (27) എടയൂർ ഡിവിഷനെ പ്രതിനിധീകരിച്ച് ജില്ല പഞ്ചായത്തിലേക്കും, ജ്യേഷ്ഠൻ അനീസിെൻറ ഭാര്യ ഫാത്തിമത് തസ്നി (24) എടയൂർ ഗ്രാമപഞ്ചായത്തിലേക്ക് നാലാം വാർഡ് മണ്ണത്തുപറമ്പിൽ നിന്നുമാണ് ജനവിധി തേടുന്നത്. ഇരുവരും എൽ.ഡി.എഫ് സ്ഥാനാർഥികളായാണ്.
എസ്.എഫ്.ഐ മലപ്പുറം ജില്ല സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സി.പി.എം എടയൂർ ലോക്കൽ കമ്മിറ്റി അംഗവുമാണ് സക്കീർ. ബി.എസ്.സി വിഷ്വൽ കമ്യൂണിക്കേഷൻ ബിരുദധാരിയാണ്. തസ്നി മൂന്നാം വർഷ ബി.എ എക്കണോമിക്സ് വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.