കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ള്‍ വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ്, ര​ജി​സ്ട്രാ​ര്‍ ഡോ. ​ഇ.​കെ. സ​തീ​ഷ് എ​ന്നി​വ​ര്‍ക്കൊ​പ്പം

നീന്തല്‍ താരങ്ങളാക്കാന്‍ 10 പേരെ ദത്തെടുത്ത് കാലിക്കറ്റ് സര്‍വകലാശാല

തേഞ്ഞിപ്പലം: നീന്തല്‍ പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 10 കുട്ടികള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല ഒരുവര്‍ഷത്തെ സൗജന്യ പരിശീലനം നല്‍കുന്നു. ടി.എ. ഹര്‍ഷ, എ. ആദിനാഥ്, എല്‍വിന്‍ മൂത്തേടന്‍, കെ.പി. അനുഷ്പഭ്, ആദ്യ, സിദ്ധാര്‍ഥ് ശങ്കര്‍, മുഹമ്മദ് ജിഷാല്‍ റാസി, കെ. അഭിനവ്, വി. വരുണ്‍ കൃഷ്ണ, അമേയ കെ. പ്രദീപ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. അവധിക്കാല പരിശീലന ക്യാമ്പില്‍ പങ്കെടുത്ത മുന്നൂറിലധികം പേരില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. വിദഗ്ധ പരിശീലകരുടെ മേല്‍നോട്ടത്തില്‍ രാവിലെയും വൈകീട്ടും സര്‍വകലാശാല നീന്തല്‍ക്കുളത്തില്‍ ക്ലാസ് നല്‍കും. ഫ്രീ സ്റ്റൈല്‍, ബാക്ക് സ്‌ട്രോക്, ബ്രസ്റ്റ് സ്‌ട്രോക്, ബട്ടര്‍ൈഫ്ല സ്‌ട്രോക് എന്നിങ്ങനെ എല്ലാ ഇനങ്ങളിലും പരിശീലനമുണ്ടാകും. സംസ്ഥാന-ദേശീയതല മത്സരങ്ങളിലേക്ക് കുട്ടികളെ സജ്ജരാക്കുകയാണ് ലക്ഷ്യം.വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, കായികവിഭാഗം ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ്, അസി. രജിസ്ട്രാര്‍ മന്‍സൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Tags:    
News Summary - Calicut University adopts 10 people to become swimmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.