തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ നല്‍കിയ സൗജന്യ പരിശീലന ക്ലാസില്‍ പങ്കെടുത്ത് യു.ജി.സിയുടെ നെറ്റ് യോഗ്യത നേടിയവര്‍ക്ക് അനുമോദനം. 116 പേരാണ് കോവിഡ് കാലത്ത് നടത്തിയ ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുത്ത് നെറ്റ് യോഗ്യത നേടിയത്. മികച്ച നേട്ടത്തിന് പ്രാപ്തരാക്കിയ അധ്യാപകരെയും ചടങ്ങില്‍ അഭിനന്ദിച്ചു. സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. ഗൈഡന്‍സ് ബ്യൂറോ ചീഫ് ഡോ. സി.സി. ഹരിലാല്‍ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ചീഫ് എന്‍.വി. സമീറ, അറബിക് പഠനവിഭാഗം മേധാവി ഡോ. എ.ബി. മൊയ്തീന്‍ കുട്ടി, ഡോ. ഇ. അബ്ദുൽ മജീദ്, എജുക്കേഷന്‍ വിഭാഗം മേധാവി ഡോ. എ. ഹമീദ്, ഹിന്ദു ദിനപത്രത്തിന്റെ സീനിയര്‍ കറസ്പോണ്ടന്റ് അബ്ദുൽ ലത്തീഫ് നഹ, ഫാറൂഖ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി. മുഹമ്മദ് സലിം, മേപ്പയൂര്‍ ഗവ. വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ഡോ. ഇസെഡ്.എ. ഷമീം, ഡോ. നസറുദ്ദീന്‍, പി.ആര്‍.ഒ സി.കെ. ഷിജിത്ത്, പി. ഹരിഹരന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.