വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം ഗ്ലോ​ബ​ൽ കെ.​എം.​സി.​സി ഇ. ​അ​ഹ​മ്മ​ദ് സേ​വ​ന​ര​ത്ന പു​ര​സ്കാ​രം എം.​സി. മു​ഹ​മ്മ​ദ് ഹാ​ജി​ക്ക് മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സമ്മാനിക്കുന്നു

ഇ. അഹമ്മദ് സേവനരത്ന പുരസ്കാരം എം.സി. മുഹമ്മദ് ഹാജിക്ക് സമർപ്പിച്ചു

തേഞ്ഞിപ്പലം: വള്ളിക്കുന്ന് മണ്ഡലം ഗ്ലോബൽ കെ.എം.സി.സിയുടെ ഇ. അഹമ്മദ് സേവനരത്ന പുരസ്കാരം പ്രഭാഷകനും മികച്ച സംഘാടകനുമായ എം.സി. മുഹമ്മദ് ഹാജിക്ക് കൈമാറി.

ചേളാരി ശിഹാബ് തങ്ങൾ ഭവൻ ഓഡിറ്റോറിയത്തിൽ ചടങ്ങിൽ അവാർഡും പ്രശസ്തിപത്രവും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണാക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൈമാറി. തുടർന്ന് നടന്ന പുരസ്കാര സമർപ്പണ ചടങ്ങും തങ്ങൾ ഉദ്ഘാടനം ചെയ്തു. ഏറനാടിന്‍റെ സാമൂഹിക-രാഷ്ട്രീയ രംഗത്ത് സേവന സന്നദ്ധമായ നിറവാർന്ന പ്രവർത്തനം പരിഗണിച്ചാണ് പുരസ്കാരം. ഡോ. വി.പി. അബ്ദുൽ ഹമീദ്, സി.പി. സൈതലവി, പി. സുരേന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

ഡോ. വി.പി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ, പി.കെ. ബഷീർ എം.എൽ.എ, പി. സുരേന്ദ്രൻ, ഷാഫി ചാലിയം, എം.എ. ഖാദർ, നൗഷാദ് മണ്ണിശ്ശേരി, ഇ.ടി.എം. തലപ്പാറ, എ.പി. ഇബ്രാഹിം മുഹമ്മദ്, ബഷീർ മൂന്നിയൂർ, പി.എം. ഷാഹുൽ ഹമീദ്, ടി.പി.എം. ബഷീർ, പി.പി. സഫറുല്ല, ഹനീഫ മൂന്നിയൂർ, എം.എ. അസീസ്, സി.പി. അഷ്റഫ്, സി.സി. കരീം, നസീം കാടപ്പടി, ബാലത്തിൽ ബാപ്പു, ഷമീർ മേക്കാട്ടയിൽ, സവാദ് കള്ളിയിൽ, സി.എ. ബഷീർ, പി.എം. മുഹമ്മദലി ബാബു, കെ.ടി. സാജിദ്, ഷഫീഖ് കടലുണ്ടി, സൈതു മൂന്നിയൂർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - E. Ahmed Sevanaratna Award Dedicated to Muhammad Haji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.