കോവിഡ്‌: കാലിക്കറ്റ്​ സർവകലാശാലയിലെ സെമസ്റ്റർ പരീക്ഷ നടത്തിപ്പിനെതിരെ ​കെ.എസ്.യു

തേഞ്ഞിപ്പലം: കോവിഡ്‌ രോഗികളുടെ എണ്ണം അനിയന്ത്രിതമായ സാഹചര്യത്തിൽ സെമസ്റ്റർ പരീക്ഷ നടത്തിപ്പ് വിദ്യാർഥി ദ്രോഹ നടപടിയെന്ന്​ കെ.എസ്.യു. ഇന്ത്യയിൽ കോവിഡ്‌ രോഗികളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ കേരളം ആദ്യ സ്ഥാനങ്ങളിലാണെന്ന വസ്തുത നിലനിൽക്കെ കാലിക്കറ്റ്‌ സർവകലാശാല സെമസ്റ്റർ പരീക്ഷയുമായി മുന്നോട്ട്‌ പോവുന്നത് വിദ്യാർഥികൾക്കിടയിൽ വലിയ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്‌.

കോവിഡ്‌ റിപ്പോർട്ട്‌ ചെയ്ത വിദ്യാർഥികൾ,ക്വാറൻറീനിൽ കഴിയുന്നവർ, ഹോട്സ്പോട്ട്‌ മേഖലയിൽ ഉൾപ്പെട്ടവർ തുടങ്ങിയ ഒരു വലിയ വിഭാഗം വിദ്യാർഥികൾ പരീക്ഷ എഴുതാൻ കഴിയാതെ പ്രയാസപ്പെടും എന്ന കാര്യത്തിൽ തർക്കമില്ല.

ജില്ലക്ക് അകത്ത്‌ തന്നെ പരിമിത വാഹന സൗകര്യം ഉപയോഗപ്പെടുത്തി പരീക്ഷ കേന്ദ്രത്തിലേക്ക്​ ദീർഘ യാത്ര നടത്തേണ്ടി വരുന്നതും വിദ്യാർഥികളെ സംബന്ധിച്ച്‌ വളരെ ബുദ്ധിമു​ട്ടേറിയ കാര്യമാണ്​. ഇത്തരം സാഹചര്യങ്ങളെ വകവെക്കാതെ പരീക്ഷയുമായി മുന്നോട്ട്‌ പോകുന്നത്‌ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല.

പരീക്ഷയുമായി മുന്നോട്ട്‌ പോകുന്ന തീരുമാനത്തിൽ പുന:പരിശോധന നടത്തണമെന്നും, മുൻ സെമസ്റ്ററുകളുടെ മാർക്കിൻെറ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക്‌ ഗ്രേഡ്‌ നൽകി നിലവിൽ തീരുമാനിച്ച പരീക്ഷകൾ റദ്ദ്‌ ചെയ്ത്‌ വിദ്യാർഥി സൗഹൃദ സമീപനം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ എന്നിവർക്ക് കെ.എസ്.യു ജില്ലാ സെക്രട്ടറി അർജുൻ കറ്റയാട്ട് മെയിൽ അയച്ചു.

Tags:    
News Summary - KSU against calicut university semester exam in covid times

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.