തേഞ്ഞിപ്പാലം: ലോക്ഡൗൺ പ്രഖ്യാപിച്ച സഹചര്യത്തിൽ കാലിക്കറ്റ് സർവകലാശാല പഠന വകുപ്പുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ അപേക്ഷ തിയതി നീട്ടണമെന്ന് കെ.എസ്.യു.
കാലിക്കറ്റ് സർവകലാശാല പഠന വകുപ്പുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയം മേയ് 10 ന് അവസാനിക്കുകയുമാണ്. സംസ്ഥാനത്ത് ബുദ്ധിമുേട്ടറിയ ഒരു സാഹചര്യം നിലനിൽക്കുമ്പോൾ പ്രസ്തുത തിയതിക്കുള്ളിൽ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ സാധിക്കാതെ വരും.
ആയതിനാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കാലിക്കറ്റ് സർവകലാശാല പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളേജുകൾ, യൂണിവേഴ്സിറ്റി സെന്‍ററുകൾ എന്നിവിടങ്ങളിലെയും പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടണമെന്ന് ആവശ്യപെട്ട് കെ.എസ്.യു മലപ്പുറം ജില്ലാ സെക്രട്ടറി അർജുൻ കറ്റയാട്ട് വൈസ് ചാൻസലർക്ക് കത്ത് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.