ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തോ​ടെ നാ​മ​ാവ​ശേ​ഷ​മാ​യ ഇ​ടി​മൂ​ഴി​ക്ക​ൽ അ​ങ്ങാ​ടി

ദേശീയപാത വികസനം: ഇടിമൂഴിക്കൽ അങ്ങാടി ഇനി ഓർമ

തേ​ഞ്ഞി​പ്പ​ലം: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നു​വേ​ണ്ടി പൊ​ളി​ച്ചു​നീ​ക്കി​യ​തോ​ടെ ജി​ല്ല അ​തി​ർ​ത്തി​യി​ലെ ഇ​ടി​മൂ​ഴി​ക്ക​ൽ അ​ങ്ങാ​ടി പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യി.

നെ​ര​ത്തു​മ്മ​ൽ എ​ന്ന് പ​ഴ​മ​ക്കാ​ർ വി​ളി​ച്ചു​പോ​ന്നി​രു​ന്ന ചേ​ലേ​മ്പ്ര​ക്കാ​രു​ടെ പ്ര​ധാ​ന ക​വ​ല​യാ​യി​രു​ന്നു ഇ​ടി​മൂ​ഴി​ക്ക​ൽ. പി​ൽ​ക്കാ​ല​ത്ത് നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ വ​ന്ന് അ​ങ്ങാ​ടി വി​ക​സി​ച്ചെ​ങ്കി​ലും പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ വി​ക​സ​ന​ത്തി​നു​വേ​ണ്ടി പൊ​ളി​ച്ചു​നീ​ക്കും​വ​രെ നി​ല കൊ​ണ്ടി​രു​ന്നു.

കു​റി​ക്ക​ല്യാ​ണ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​രു​ന്ന ചാ​യ മ​ക്കാ​നി വ​രെ അ​ടു​ത്ത കാ​ലം വ​രെ ഇ​ടി​മൂ​ഴി​ക്ക​ലി​നെ വേ​റി​ട്ട​താ​ക്കി. പ്ര​ധാ​ന ബീ​ഡി തെ​റു​പ്പ് കേ​ന്ദ്ര​മാ​യി​രു​ന്ന ഇ​വി​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യി നി​ല​നി​ന്നി​രു​ന്ന ക​പ്പ​ക്ക​ച്ച​വ​ടം ഉ​ൾ​പ്പെ​ടെ ഇ​ടി​മൂ​ഴി​ക്ക​ലി​ന്റെ സു​വ​ർ​ണ കാ​ല​ഘ​ട്ട​മാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

അ​ങ്ങാ​ടി​യു​ടെ ഓ​രം​പ​റ്റി ജീ​വി​തം മു​ന്നോ​ട്ട് നീ​ക്കി​യ​വ​രു​ടെ സ്ഥി​തി​യാ​ണ് ഏ​റെ ദ​യ​നീ​യം. കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി​യ​തോ​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യി കു​ടും​ബം പോ​റ്റി​യി​രു​ന്ന ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി​പ്പോ​വേ​ണ്ടി വ​ന്ന​വ​ർ ഏ​റെ​യാ​ണ്. ഇ​ടി​മൂ​ഴി​ക്ക​ൽ അ​ങ്ങാ​ടി​യി​ലെ ഇ​രു സൈ​ഡി​ലു​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി​യ​തോ​ടെ ശൂ​ന്യ​മാ​യ നി​ര​ത്ത് മാ​ത്ര​മാ​ണ് ബാ​ക്കി. ദേ​ശീ​യ​പാ​ത​ക്കു​വേ​ണ്ടി പൊ​ളി​ച്ചു​നീ​ക്കേ​ണ്ടി വ​രു​മെ​ന്ന് ക​ണ്ട് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പം നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളാ​ണ് പു​തു​താ​യി നി​ർ​മി​ച്ച​ത്.

ഏ​റ​ക്കു​റെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഇ​ങ്ങോ​ട്ട് മാ​റി​യ​തോ​ടെ മേ​ലെ ഇ​ടി​മൂ​ഴി​ക്ക​ൽ എ​ന്നും നാ​മ​ക​ര​ണം ചെ​യ്തു. ഇ​വി​ടെ ദേ​ശീ​യ​പാ​ത വ​ഴി മാ​റി പോ​വു​ന്ന​താ​ണ് ര​ക്ഷ​യാ​യ​ത്. വ​ൻ ക​വ​ർ​ച്ച ന​ട​ന്ന സൗ​ത്ത് മ​ല​ബാ​ർ ഗ്രാ​മീ​ൺ ബാ​ങ്ക് പ്ര​വ​ർ​ത്തി​ച്ച കെ​ട്ടി​ട​വും വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​ളി​ച്ചു​നീ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - NH Development: idimuzhikkal town becaeme a memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.