തേഞ്ഞിപ്പലം: പോളിങ് നടക്കുന്നതിനിടെ നെഞ്ചുവേദനയെ തുടർന്ന് ബൂത്ത് ഏജൻറ് മരിച്ചു.കാലിക്കറ്റ് സർവകലാശാല കാമ്പസിന് സമീപം ചെനക്കൽ നെടുങ്ങോട്ട് മാട് കൈത്താലകത്തു വീട്ടിൽ അബൂബക്കറിെൻറ മകൻ അസൈൻ സാദിഖ് (35) ആണ് മരിച്ചത്.
പള്ളിക്കൽ പഞ്ചായത്തിലെ ചെനക്കൽ വാർഡ് 19 ലെ ബൂത്ത് ഒന്നിൽ സ്വതന്ത്ര സ്ഥാനാർഥിയായ കണ്ണനാരി ബഷീറിെൻറ ബൂത്ത് ഏജൻറായി സേവനം ചെയ്യുന്നതിനിടെ രാവിലെ 7.30 ഓടെയാണ് സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചുമതല മറ്റൊരാളെ ഏൽപ്പിച്ചു പുറത്തിറങ്ങുകയായിരുന്നു. സഹപ്രവർത്തകനോടൊപ്പം ആദ്യം ചേളാരിയിലെയും പിന്നീട് ചുങ്കത്തേയും സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.
ലോറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഒരു വർഷം മുമ്പ് ഇയാളുടെ സഹോദരനും തേങ്ങ വലിക്കുന്നതിനിടെ നെഞ്ചുവേദനയെ തുടർന്ന് മരണ പെട്ടിരുന്നു. മാതാവ്: ആയിഷ. ഭാര്യ: റൈഹാനത്ത്. മക്കൾ: ആയിഷ റിയ, റെമീസ് അസൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.